വെട്ടിനുറുക്കാന്‍ രണ്ടുദിവസം, കിട്ടിയത് പത്തുഭാഗങ്ങള്‍; ലോക്കപ്പിലും പ്രതിയെ നിരീക്ഷിച്ച് പോലീസ്


രണ്ട് ദിവസമെടുത്താണ് പ്രതി മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കിയതെന്ന് പോലീസ് പറഞ്ഞു.

പ്രതി അഫ്താബിനെ പോലീസ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ(ഇടത്ത്) കൊല്ലപ്പെട്ട ശ്രദ്ധ വാൾക്കർ(വലത്ത്) Photo: Twitter.com/ANI & Instagram/thatshortrebel

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിദാരുണമായി കൊല്ലപ്പെട്ട ശ്രദ്ധ വാള്‍ക്കറിന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച മെഹ്‌റൗളിയിലെ വനമേഖലയില്‍ പ്രതി അഫ്താബ് പൂനെവാലയുമായി നടത്തിയ തെളിവെടുപ്പിലാണ് പത്ത് മൃതദേഹഭാഗങ്ങള്‍ കണ്ടെടുത്തത്. വനമേഖലയിലെ തിരച്ചില്‍ ഏകദേശം മൂന്നുമണിക്കൂറോളം നീണ്ടുനിന്നു. കണ്ടെടുത്ത മൃതദേഹഭാഗങ്ങള്‍ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണം.

അതിനിടെ, യുവതിയെ കൊന്ന് വെട്ടിനുറുക്കിയ ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ച ഫ്രിഡ്ജ് ഫൊറന്‍സിക് സംഘം പരിശോധിച്ചു. മെഹ്‌റൗളി പോലീസ് സ്‌റ്റേഷനിലെത്തിയാണ് ഫൊറന്‍സിക് സംഘം പരിശോധന നടത്തിയത്. മൃതദേഹം വെട്ടിനുറുക്കാന്‍ ഉപയോഗിച്ച കത്തി വാങ്ങിയ കടയിലും ചൊവ്വാഴ്ച പ്രതിയുമായി പോലീസിന്റെ തെളിവെടുപ്പ് നടന്നു. കത്തിയും മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിക്കാനായുള്ള കവറുകളും ഈ കടയില്‍നിന്ന് വാങ്ങിയെന്നായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍ ഇവിടെനിന്നുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല.



അഞ്ചുദിവസം കസ്റ്റഡിയില്‍വിട്ട പ്രതിയെ കര്‍ശന നിരീക്ഷണത്തിലാണ് മെഹ്‌റൗളി പോലീസ് സ്‌റ്റേഷനില്‍ പാര്‍പ്പിച്ചിരുന്നത്. മറ്റൊരു കേസിലെ പ്രതിക്കൊപ്പമാണ് ഇയാളെ ലോക്കപ്പില്‍ കിടത്തിയത്. എന്നാല്‍ മുഴുവന്‍ സമയവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ലോക്കപ്പിന് പുറത്തും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ട് ദിവസമെടുത്താണ് പ്രതി മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കിയതെന്ന് പോലീസ് പറഞ്ഞു. എങ്ങനെ കഷണങ്ങളാക്കണമെന്ന് ആദ്യം ഗൂഗിളില്‍ തിരഞ്ഞിരുന്നു. തെളിവ് നശിപ്പിക്കാനുള്ള വഴികളും ഇന്റര്‍നെറ്റില്‍നിന്ന് മനസിലാക്കി. തുടര്‍ന്നാണ് ഒരു രക്തക്കറ പോലും അവശേഷിക്കാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് ഫ്‌ളാറ്റിലെ തറ വൃത്തിയാക്കിയത്.

മൃതദേഹഭാഗങ്ങള്‍ പോളിത്തീന്‍ കവറിലാക്കി ഫ്രിഡ്ജിലാണ് സൂക്ഷിച്ചിരുന്നത്. ഫ്രീസറിലും ഫ്രിഡ്ജിന് താഴെയുള്ള ട്രേയിലുമായാണ് ഇവ സൂക്ഷിച്ചിരുന്നത്. പിന്നീട് ഓരോ ദിവസവും ഓരോ കവറുകളും ബാഗിലാക്കി കൊണ്ടുപോവുകയും വനമേഖലയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. 18 ദിവസം കൊണ്ടാണ് മുഴുവന്‍ മൃതദേഹഭാഗങ്ങളും ഉപേക്ഷിച്ചത്. തുടര്‍ന്ന് ഫ്രിഡ്ജ് വൃത്തിയാക്കുകയും ചെയ്തു.

അതിനിടെ, ശ്രദ്ധയുടെ കൊലപാതകത്തിന് ശേഷവും മറ്റുപെണ്‍കുട്ടികള്‍ അഫ്താബിനൊപ്പം ഫ്‌ളാറ്റിലെത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ചില പെണ്‍കുട്ടികളുമായി ഫ്‌ളാറ്റില്‍ വന്നിരുന്നതായി സമീപവാസികളും മൊഴി നല്‍കി. അടുത്തിടെ ഇവിടെ താമസം ആരംഭിച്ച ശ്രദ്ധയും അഫ്താബും അയല്‍ക്കാരുമായോ മറ്റുതാമസക്കാരുമായോ അടുപ്പം പുലര്‍ത്തിയിരുന്നില്ല.

Content Highlights: shraddha walkar murder police found 10 body parts afthab ameen punewala under police scanner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented