ശ്രദ്ധയുടെ അറുത്തുമാറ്റിയ തല ഫ്രിഡ്ജില്‍, എന്നും തുറന്നുനോക്കി; മറ്റുപെണ്‍കുട്ടികളും ഫ്‌ളാറ്റിലെത്തി


അഫ്താബും ശ്രദ്ധയും | twitter.com/neha_journo

ന്യൂഡല്‍ഹി: ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ ഡേറ്റിങ് ആപ്പ് കമ്പനിയില്‍നിന്ന് വിവരങ്ങള്‍ തേടാന്‍ ഡല്‍ഹി പോലീസ്. പ്രതിയായ അഫ്താബ് പൂനെവാലയുടെ പ്രൊഫൈല്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡേറ്റിങ് ആപ്പിനെ പോലീസ് സമീപിക്കുന്നത്. ശ്രദ്ധയെ കൊലപ്പെടുത്തിയശേഷം ഒട്ടേറെ പെണ്‍കുട്ടികളുമായി പ്രതി ഫ്‌ളാറ്റിലെത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തില്‍ ഇവര്‍ക്കാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നത്.

അതിനിടെ, ശ്രദ്ധയെ കൊലപ്പെടുത്തി മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ച ഫ്രിഡ്ജില്‍, പ്രതി ഭക്ഷണസാധനങ്ങളും സൂക്ഷിച്ചിരുന്നതായി പോലീസ് പറഞ്ഞു. കോള്‍ സെന്ററിലെ ജോലി കഴിഞ്ഞ് ഫ്‌ളാറ്റിലെത്തിയിരുന്ന അഫ്താബ് ഭക്ഷണം ഓര്‍ഡര്‍ ചെയ്താണ് കഴിച്ചിരുന്നത്. തുടര്‍ന്ന് മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ച ഫ്രിഡ്ജില്‍ തന്നെ ഭക്ഷണവും സൂക്ഷിക്കുകയായിരുന്നു.

ശ്രദ്ധയെ കൊലപ്പെടുത്തിയ അതേ മുറിയില്‍തന്നെയാണ് സംഭവത്തിന് ശേഷം അഫ്താബ് ഉറങ്ങിയിരുന്നത്. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം 35 കഷണങ്ങളാക്കിയാണ് വെട്ടിനുറുക്കിയത്. ഇതിനുശേഷം തെളിവ് നശിപ്പിക്കാനുള്ള വഴികള്‍ ഗൂഗിളില്‍ തിരഞ്ഞു. മുറിയില്‍നിന്ന് രക്തക്കറ ഒഴിവാക്കുന്നത് എങ്ങനെയാണെന്നും എങ്ങനെയാണ് തറ വൃത്തിയാക്കേണ്ടതെന്നുമെല്ലാം ഗൂഗിളില്‍നിന്ന് മനസിലാക്കി. ഇതിനുശേഷം രാസവസ്തുക്കള്‍ ഉപയോഗിച്ച് തറയെല്ലാം വൃത്തിയാക്കി. തുടര്‍ന്നാണ് സമീപത്തെ കടയില്‍നിന്ന് ഫ്രിഡ്ജ് വാങ്ങി മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഇതില്‍ സൂക്ഷിച്ചത്. ശ്രദ്ധയുടെ അറുത്തുമാറ്റിയ തല ഫ്രിഡ്ജില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഇത് ഉപേക്ഷിക്കുന്നതിന് മുന്‍പ്, പതിവായി ഫ്രിഡ്ജ് തുറന്ന് പ്രതി യുവതിയുടെ മുഖത്തേക്ക് നോക്കിയിരുന്നതായും പോലീസ് പറഞ്ഞു.

ദിവസങ്ങളോളം മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച അഫ്താബ്, 18 ദിവസം കൊണ്ടാണ് ഇതെല്ലാം വിവിധ ഭാഗങ്ങളിലായി ഉപേക്ഷിച്ചത്. അര്‍ധരാത്രി രണ്ട് മണിക്ക് ശേഷം അറുത്തു മാറ്റിയ ഭാഗങ്ങള്‍ കവറുകളിലാക്കി പുറത്തേക്കിറങ്ങുകയും വനമേഖലയിലെ വിവിധയിടങ്ങളില്‍ ഉപേക്ഷിക്കുകയുമായിരുന്നു.

ശ്രദ്ധയെ കൊലപ്പെടുത്തിയശേഷവും ഇയാള്‍ പല പെണ്‍കുട്ടികളുമായും അടുപ്പം സ്ഥാപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പ് വഴിയാണ് മറ്റുപെണ്‍കുട്ടികളെയുമായും അടുപ്പം സ്ഥാപിച്ചത്. ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന സമയത്ത്, ഈ പെണ്‍കുട്ടികളുമായി പ്രതി ഫ്‌ളാറ്റില്‍ എത്തിയിരുന്നതായും പോലീസ് പറഞ്ഞു. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മിക്കസമയത്തും ഫ്‌ളാറ്റില്‍ ചന്ദനത്തിരികള്‍ കത്തിച്ചിരുന്നു. പെണ്‍കുട്ടികള്‍ വരുന്നതിന് മുമ്പ് മുറിയില്‍ എയര്‍ഫ്രഷ്ണറുകളടക്കം ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Content Highlights: shraddha walkar murder case more details revealed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented