വധശിക്ഷ നല്‍കണമെന്ന് ശ്രദ്ധയുടെ പിതാവ്, ലൗജിഹാദ് ആരോപണവും; ഫ്‌ളാറ്റില്‍ ചന്ദനത്തിരി കത്തിച്ച് പ്രതി


ശ്രദ്ധയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ശൗചാലയത്തിലേക്ക് മാറ്റി.

ശ്രദ്ധയും അഫ്താബും | Photo: Instagram/thatshortrebel

ന്യൂഡല്‍ഹി: ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിക്കെതിരേ ലൗ ജിഹാദ് ആരോപണവും. കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് വികാസ് വാള്‍ക്കറാണ് സംഭവത്തില്‍ ലൗജിഹാദും സംശയിക്കുന്നതായി പ്രതികരിച്ചത്. പ്രതി അഫ്താബ് പൂനെവാലയ്ക്ക് വധശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'സംഭവത്തില്‍ ലൗജിഹാദും ഉണ്ടെന്നാണ് സംശയം. അഫ്താബിന് വധശിക്ഷ നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഡല്‍ഹി പോലീസില്‍ വിശ്വാസമുണ്ട്, അവരുടെ അന്വേഷണം ശരിയായ ദിശയിലാണ്. ശ്രദ്ധ എന്നോട് അധികം സംസാരിച്ചിരുന്നില്ല. അമ്മാവനുമായിട്ടായിരുന്നു അവള്‍ക്ക് ഏറെ അടുപ്പം. അഫ്താബുമായി എനിക്ക് ഒരു ബന്ധവുമില്ല. മകളെ കാണാനില്ലെന്ന് ആദ്യം മുംബൈയിലാണ് പരാതി നല്‍കിയത്'- വികാസ് വാള്‍ക്കര്‍ പറഞ്ഞു.



അതിനിടെ, ശ്രദ്ധ വാള്‍ക്കര്‍ കൊലക്കേസില്‍ പ്രതിയുമായി പോലീസ് സംഘം ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തി. മൃതദേഹാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ച വനമേഖലയിലാണ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

മെയ് 18-ാം തീയതി വഴക്കുണ്ടായതിന് പിന്നാലെയാണ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. ശ്രദ്ധയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചതോടെ മൃതദേഹം ശൗചാലയത്തിലേക്ക് മാറ്റി. പിന്നാലെ ഒരു കൊലപാതകം ചെയ്താല്‍ എങ്ങനെ പിടിക്കപ്പെടാതിരിക്കാമെന്നും എങ്ങനെ മൃതദേഹങ്ങള്‍ കഷണങ്ങളാക്കാമെന്നും ഗൂഗിളില്‍ തിരഞ്ഞു.

ഡി.എന്‍.എ. തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ എങ്ങനെ മൃതദേഹം ഉപേക്ഷിക്കാമെന്നതും പ്രതി ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. തുടര്‍ന്നാണ് പുതിയ ഫ്രിഡ്ജ് വാങ്ങിയ ശേഷം മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കിയത്. ഇതിനിടെ ശ്രദ്ധയുടെ രക്തംപുരണ്ട വസ്ത്രങ്ങള്‍ മാലിന്യം കൊണ്ടുപോകുന്ന വണ്ടിയിലും ഉപേക്ഷിച്ചു.

ശ്രദ്ധയെ കൊലപ്പെടുത്തിയശേഷവും ഇയാള്‍ പല പെണ്‍കുട്ടികളുമായും അടുപ്പം സ്ഥാപിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിങ് ആപ്പ് വഴിയാണ് മറ്റുപെണ്‍കുട്ടികളെയുമായും അടുപ്പം സ്ഥാപിച്ചത്. ശ്രദ്ധയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരിക്കുന്ന സമയത്ത്, ഒരു പെണ്‍കുട്ടിയുമായി പ്രതി ഫ്ളാറ്റില്‍ എത്തിയിരുന്നതായും പോലീസ് പറഞ്ഞു. ദുര്‍ഗന്ധം വമിക്കാതിരിക്കാന്‍ മിക്കസമയത്തും ഫ്ളാറ്റില്‍ ചന്ദനത്തിരികള്‍ കത്തിച്ചിരുന്നു. പെണ്‍കുട്ടികള്‍ വരുന്നതിന് മുമ്പ് മുറിയില്‍ എയര്‍ഫ്രഷ്ണറുകളടക്കം ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.

Content Highlights: shraddha walkar murder case her father suspects love jihad angle and demand death penalty


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented