അഫ്താബും ശ്രദ്ധയും | Photo: Twitter
ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഡല്‍ഹി മെഹ്‌റൗളിയിലെ വനത്തില്‍നിന്ന് കണ്ടെടുത്ത അസ്ഥികള്‍ കൊല്ലപ്പെട്ട ശ്രദ്ധയുടേതാണെന്ന് ഡി.എന്‍.എ. പരിശോധനയില്‍ സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ഡി.എന്‍.എ. പരിശോധനാഫലം പുറത്തുവന്നത്. ശ്രദ്ധ കൊലക്കേസില്‍ പ്രതി അഫ്താബ് പൂനെവാല അറസ്റ്റിലായി ഒരുമാസത്തിന് ശേഷമാണ് ഡി.എന്‍.എ. പരിശോധനാഫലം പുറത്തുവന്നിരിക്കുന്നത്. കേസില്‍ ഇത് നിര്‍ണായക തെളിവാകും.
മെയ് 18-ാം തീയതിയാണ് ഡല്‍ഹിയിലെ ഫ്‌ളാറ്റില്‍വെച്ച് മുംബൈ സ്വദേശിനിയായ ശ്രദ്ധയെ പങ്കാളിയായ അഫ്താബ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വെട്ടിനുറുക്കി 35 കഷണങ്ങളാക്കി. പുതിയ ഫ്രിഡ്ജ് വാങ്ങി മൃതദേഹാവശിഷ്ടങ്ങള്‍ ഫ്‌ളാറ്റില്‍ തന്നെ സൂക്ഷിച്ചു. തുടര്‍ന്ന് 18 ദിവസങ്ങള്‍ കൊണ്ടാണ് ഓരോ മൃതദേഹാവശിഷ്ടവും മെഹ്‌റൗളിയിലെ വനമേഖലയില്‍ ഉപേക്ഷിച്ചത്.
ഒക്ടോബറില്‍ മകളെക്കുറിച്ച് വിവരമൊന്നും ലഭ്യമില്ലാതായതോടെ പിതാവ് മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ ഞെട്ടിച്ച കൊലക്കേസിന്റെ ചുരുളഴിഞ്ഞത്. ശ്രദ്ധയെ കൊലപ്പെടുത്തിയെന്ന് വ്യക്തമായതിന് പിന്നാലെ അഫ്താബിനെ പോലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ തിഹാര്‍ ജയിലിലാണ് അഫ്താബ്.
Content Highlights: shraddha walkar murder case dna test result out
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..