മുന്‍പും കൊല്ലാന്‍ ശ്രമിച്ചു, അവള്‍ കരഞ്ഞതോടെ മനസ്സു മാറി; ആദ്യം ഒഴിവാക്കിയത് കരളും കുടല്‍മാലയും


മറ്റുസ്ത്രീകളുമായി അഫ്താബ് പതിവായി ഫോണില്‍ സംസാരിക്കുന്നത് യുവതി ശ്രദ്ധിച്ചിരുന്നു. ഇതോടെ അഫ്താബ് തന്നെ വഞ്ചിക്കുകയാണെന്ന് യുവതി സംശയിച്ചിരുന്നതായും പോലീസ് പറഞ്ഞു. 

അഫ്താബും ശ്രദ്ധയും | Photo: Instagram/thatshortrebel

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട ശ്രദ്ധ വാല്‍ക്കറെ നേരത്തെയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി പ്രതിയുടെ മൊഴി. ശ്രദ്ധയെ കൊലപ്പെടുത്തിയതിന്റെ പത്തു ദിവസം മുമ്പാണ് ആദ്യത്തെ കൊലപാതകശ്രമമുണ്ടായത്. അന്നേ ദിവസവും പ്രതി അഫ്താബും ശ്രദ്ധയും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ശ്രദ്ധ കരയുകയും വികാരധീനയാവുകയും ചെയ്തതോടെ തന്റെ മനസ്സ് മാറിയെന്നും കൊലപാതകശ്രമത്തില്‍നിന്ന് പിന്മാറിയെന്നുമാണ് അഫ്താബിന്റെ മൊഴി.

വിവാഹം കഴിക്കാത്തതിനെച്ചൊല്ലിയും മറ്റു സ്ത്രീകളുമായി അഫ്താബ് ബന്ധം പുലര്‍ത്തുന്നതിനെച്ചൊല്ലിയും ഇരുവരും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നുവെന്നാണ് പോലീസ് പറയുന്നത്. മറ്റു സ്ത്രീകളുമായി അഫ്താബ് പതിവായി ഫോണില്‍ സംസാരിക്കുന്നത് യുവതി ശ്രദ്ധിച്ചിരുന്നു. ഇതോടെ അഫ്താബ് തന്നെ വഞ്ചിക്കുകയാണെന്ന് യുവതി സംശയിച്ചിരുന്നതായും പോലീസ് പറഞ്ഞു.അതിനിടെ, യുവതിയെ വെട്ടിനുറുക്കിയ ശേഷം വനമേഖലയില്‍ ഉപേക്ഷിച്ച മൃതദേഹഭാഗങ്ങളില്‍ ചിലത് പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തു. പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവയെല്ലാം കണ്ടെടുത്തത്. മൃതദേഹഭാഗങ്ങള്‍ ഇനി ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കും.

അഫ്താബും ശ്രദ്ധയും താമസച്ചിരുന്ന ഫ്‌ളാറ്റിലും കഴിഞ്ഞ ദിവസം പോലീസും ഫൊറന്‍സിക് സംഘവും തെളിവെടുപ്പ് നടത്തി. കൃത്യം നടത്തിയ ശേഷം തെളിവുകളൊന്നും അവശേഷിക്കാതിരിക്കാന്‍ രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് പ്രതി ഫ്‌ളാറ്റിലെ തറ വൃത്തിയാക്കിയിരുന്നത്. മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിച്ച ഫ്രിഡ്ജും ഇതേ രീതിയില്‍ വൃത്തിയാക്കിയിരുന്നു. എന്നാല്‍ ഫ്‌ളാറ്റിലെ അടുക്കളയില്‍ ഫൊറന്‍സിക് സംഘം നടത്തിയ പരിശോധനയില്‍ ചില രക്തക്കറകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം ഫ്‌ളാറ്റില്‍ നടത്തിയ തെളിവെടുപ്പില്‍ കൊലപാതകം നടത്തിയ രീതി പ്രതിയെക്കൊണ്ട് പോലീസ് പുനരാവിഷ്‌കരിച്ചു. വഴക്കുണ്ടായതിന് പിന്നാലെ അഫ്താബ് ശ്രദ്ധയെ മര്‍ദിക്കുകയായിരുന്നു. ഇതോടെ യുവതി ബോധരഹിതയായി നിലത്തുവീണു. തുടര്‍ന്ന് ശ്രദ്ധയുടെ നെഞ്ചില്‍ കയറിയിരുന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അഫ്താബ് പോലീസിനോട് പറഞ്ഞത്.

മരണം ഉറപ്പിച്ചതിന് പിന്നാലെയാണ് മൃതദേഹം വെട്ടിനുറുക്കാന്‍ തീരുമാനിച്ചത്. മൃതദേഹാവശിഷ്ടങ്ങള്‍ സൂക്ഷിക്കാനായി ഫ്രിഡ്ജും വാങ്ങി. തുടര്‍ന്ന് മൃതദേഹം 35 കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും 18 ദിവസം കൊണ്ട് ഇവയെല്ലാം മെഹ്‌റൗളിയിലെ വനമേഖലയില്‍ ഉപേക്ഷിക്കുകയുമായിരുന്നു. മൃതദേഹാവശിഷ്്ടങ്ങളില്‍ കരളും കുടല്‍മാലയുമാണ് വെട്ടിനുറുക്കിയശേഷം ആദ്യം ഒഴിവാക്കിയതെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്.

Content Highlights: shraddha walkar murder case accused afthab tried to kill her before ten days of murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented