അഫ്താബും ശ്രദ്ധയും
ന്യൂഡല്‍ഹി: ഏറെ കോളിളക്കം സൃഷ്ടിച്ച ശ്രദ്ധ വാല്‍ക്കര്‍ കൊലക്കേസിലെ പ്രതി അഫ്താബ് അമീന് പൂനെവാല ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടത് ഇംഗ്ലീഷ് നോവല്‍. ശ്രദ്ധ കൊലക്കേസില്‍ തിഹാര്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് തനിക്ക് വായിക്കാനായി ഒരു ഇംഗ്ലീഷ് നോവല്‍ നല്‍കണമെന്ന് പ്രതി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് അമേരിക്കന്‍ നോവലിസ്റ്റായ പോള്‍ തെറോവിന്റെ 'ദി ഗ്രേറ്റ് റെയില്‍വേ ബസാര്‍; ബൈ ട്രെയിന്‍ ത്രൂ ഏഷ്യ' എന്ന പുസ്തകമാണ് അഫ്താബിന് നല്‍കിയതെന്നും ജയില്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
തിഹാര്‍ ജയിലിലെ സെല്ലില്‍ മോഷണക്കേസിലെ രണ്ട് പ്രതികള്‍ക്കൊപ്പമാണ് അഫ്താബിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലില്‍ മിക്കസമയത്തും ചെസ്സ് കളിച്ചാണ് അഫ്താബ് സമയം ചിലവഴിക്കുന്നത്. ചെസ്സ് ബോര്‍ഡില്‍ ഏറെനേരം ചിലഴിക്കുന്ന അഫ്താബിനെ നിരീക്ഷിക്കാന്‍ സഹതടവുകാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ, അഫ്താബിനെ പാര്‍പ്പിച്ചിരിക്കുന്ന ജയില്‍ കെട്ടിടത്തിന് പുറത്തെ സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഫൊറന്‍സിക് സയന്‍സ് ലാബോറട്ടറിക്ക് പുറത്തുവെച്ച് പ്രതിക്ക് നേരേ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ജയില്‍ വളപ്പിലും സുരക്ഷ വര്‍ധിപ്പിച്ചത്. ഇതിനായി അഫ്താബിന്റെ സെല്ലിന് പുറത്ത് കൂടുതല്‍ സുരക്ഷാജീവനക്കാരെ നിയോഗിച്ചു.
Content Highlights: shraddha walkar murder case accused afthab asked for an english novel and playing chess in cell
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..