കടയില്‍നിന്ന് വിഗ്രഹം മോഷ്ടിച്ച് കടയുടമയ്ക്ക് തന്നെ വിറ്റുപോന്നു; മാനേജര്‍ അറസ്റ്റില്‍


കടയില്‍നിന്ന് ഇടയ്ക്കിടെ വിഗ്രഹങ്ങള്‍ മോഷ്ടിക്കാറുണ്ടെന്നും പാരീസില്‍നിന്നു വാങ്ങിയതാണെന്ന് പറഞ്ഞ് അവ ഇതേ കടയില്‍ത്തന്നെ നല്‍കി വില ഈടാക്കാറുണ്ടെന്നും ഷണ്‍മുഖന്‍ സമ്മതിച്ചു.

പ്രതീകാത്മക ചിത്രം | മാതൃഭൂമി

ചെന്നൈ: ജോലിചെയ്യുന്ന കടയില്‍നിന്ന് വിഗ്രഹങ്ങള്‍ മോഷ്ടിച്ച് കടയുടമയ്ക്കുതന്നെ വിറ്റുപോന്ന സെയില്‍സ് മാനേജരെ പോലീസ് അറസ്റ്റു ചെയ്തു. അഞ്ചുവര്‍ഷത്തിനിടെ 30 ലക്ഷം രൂപയുടെ വിഗ്രഹമെങ്കിലും ഇങ്ങനെ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് കടയുടമ പറയുന്നത്.

ചെന്നൈ മയിലാപ്പുരിലെ സി.പി. കോവില്‍ സ്ട്രീറ്റിലുള്ള ബി.എല്‍.ടി. സ്റ്റോറിലാണ് വിചിത്രമായ മോഷണം അരങ്ങേറിയത്. കടയുടമ ത്യാഗരാജന്‍ പത്തുവര്‍ഷം മുമ്പാണ് വിഗ്രഹങ്ങളും പൂജാസാധനങ്ങളും വില്‍ക്കുന്ന കട തുടങ്ങിയത്. സെയില്‍സ് മാനേജരായ ഷണ്‍മുഖനാണ് അഞ്ചുവര്‍ഷമായി കടയുടെ കാര്യങ്ങള്‍ നടത്തുന്നത്. ചെന്നൈയില്‍ത്തന്നെയുള്ള പാരീസ് ബസാറില്‍ പോയി ഇവിടേയ്ക്കു വേണ്ട വിഗ്രഹങ്ങള്‍ വാങ്ങിയിരുന്നതും ഷണ്മുഖനാണ്.

ഒരുദിവസം യാദൃച്ഛികമായി ഷണ്‍മുഖന്റെ മുറിയില്‍ കയറിയ ത്യാഗരാജന്‍ അവിടെ ഒമ്പത് വിഗ്രഹങ്ങള്‍ കണ്ടെത്തിയതോടെയാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്. കടയില്‍നിന്നു മോഷ്ടിച്ചതാണ് അവയെന്ന് പരിശോധനയില്‍ വ്യക്തമായി. കടയില്‍നിന്ന് ഇടയ്ക്കിടെ വിഗ്രഹങ്ങള്‍ മോഷ്ടിക്കാറുണ്ടെന്നും പാരീസില്‍നിന്നു വാങ്ങിയതാണെന്ന് പറഞ്ഞ് അവ ഇതേ കടയില്‍ത്തന്നെ നല്‍കി വില ഈടാക്കാറുണ്ടെന്നും ഷണ്‍മുഖന്‍ സമ്മതിച്ചു.

ഇതിനകം 15 വിഗ്രഹങ്ങള്‍ ഇതുപോലെ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്ന് ഷണ്‍മുഖന്‍ പറയുന്നത്. ഓരോന്നിനും 2,000 രൂപ മുതല്‍ 5,000 രൂപ വരെ വിലയും ഈടാക്കിയിട്ടുണ്ട്. എന്നാല്‍, ഷണ്‍മുഖന്‍ ഇതു തുടങ്ങിയിട്ട് അഞ്ചു വര്‍ഷമായെന്നും ഇതിനകം 30 ലക്ഷം രൂപയുടെ വിഗ്രഹം തനിക്കു നഷ്ടപ്പെട്ടിട്ടുണ്ടെന്നും ത്യാഗരാജന്റെ പരാതിയില്‍ പറയുന്നു.

Content Highlights: shop sales manager arrested in theft case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented