പഴം വാങ്ങാനെത്തി ബാഗ് കവര്‍ന്നു; പണമെടുത്ത് രേഖകളും താക്കോലും തിരിച്ചുനല്‍കി മോഷ്ടാക്കള്‍


കടയിൽനിന്നുള്ള സിസിടിവി ദൃശ്യം

കാസര്‍കോട്: പലചരക്കുകടയില്‍ നിന്ന് പണവും രേഖകളുമടങ്ങിയ ബാഗ് കവര്‍ന്ന ശേഷം രേഖകള്‍ തിരിച്ചേല്‍പ്പിച്ച് മോഷ്ടാക്കള്‍. കാസര്‍കോട് പുല്ലൂര്‍ പൊള്ളക്കടയിലാണ് സംഭവം. കടയുടമയായ ഗോവിന്ദന്റെ 4800 രൂപയടങ്ങിയ ബാഗാണ് അജ്ഞാതര്‍ മോഷ്ടിച്ചത്. പണമൊഴികെ താക്കോലും രേഖകളും തിരിച്ച് കടയില്‍ത്തന്നെ കൊണ്ടുവച്ച മോഷ്ടാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് കാസര്‍കോട് അമ്പലത്തറ പോലീസ്.

മഹാനവമി ദിവസം രാത്രി ഒന്‍പത് മണിയോടെ പൊള്ളക്കടയിലെ പലചരക്ക് കടയിലാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ടുയുവാക്കള്‍ പഴം വേണമെന്ന് ആവശ്യപ്പെട്ടു. കടയുടമ പഴം തൂക്കുന്നതിനിടെ മേശപ്പുറത്തിരുന്ന ബാഗ് മോഷ്ടിച്ച ശേഷം ഇരുവരും കാസര്‍കോട് ഭാഗത്തേക്ക് രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് കടയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഗോവിന്ദന്‍ കടയിലെത്തിയപ്പോള്‍ കണ്ടത് പ്ലാസ്റ്റിക് കവറില്‍ കടയ്ക്ക് മുന്നില്‍ തൂക്കിയിട്ടിരിക്കുന്ന ബാഗാണ്. പണം ഇല്ലായിരുന്നുവെങ്കിലും പുതിയ വീടിന്റെ താക്കോലും എ.ടി.എം കാര്‍ഡും രേഖകളും ബാഗില്‍ ഉണ്ടായിരുന്നു.



'കട അടച്ച് പുറത്തിറങ്ങിയ സമയത്താണ് അവര്‍ വന്നത്. സാധനം തരാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ നേരത്തെ വന്നതല്ലേ 100 രൂപയുടെ പഴം വേണമെന്ന് ആവശ്യപ്പെട്ടു. പഴം മുറിക്കാന്‍ തിരിഞ്ഞപ്പോള്‍ മേശപ്പുറത്തിരുന്ന ബാഗ് എടുത്ത് ബൈക്കില്‍ കയറി സ്പീഡില്‍ രക്ഷപ്പെട്ടു. പൈസ ഇല്ലായിരുന്നുവെങ്കിലും ബാങ്കിന്റെ പേപ്പറും ഐ.ഡി കാര്‍ഡും എല്ലാം തിരിച്ചുകിട്ടിയപ്പോള്‍ ബാഗില്‍ ഉണ്ടായിരുന്നു', ഗോവിന്ദന്‍ പറഞ്ഞു.

മോഷണത്തിന് ശേഷം രാത്രി പത്തരയോടെ രണ്ടുപേര്‍ കടയിലെത്തുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

Content Highlights: shop robbery in kasaragod

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented