Photo: AP
കാലിഫോര്‍ണിയ: യു.എസിലെ ക്രിസ്ത്യന്‍ പള്ളിയില്‍ മൂന്ന് മക്കളെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് വെടിയുതിര്‍ത്ത് ജീവനൊടുക്കി. കാലിഫോര്‍ണിയ സാക്രമെനോയിലെ ക്രിസ്ത്യന്‍ പള്ളിയിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടികളെല്ലാം 15 വയസ്സില്‍ താഴെയുള്ളവരാണെന്ന് സാക്രമെനോ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മറ്റൊരാളും വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
തിങ്കളാഴ്ച പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിയോടെയാണ് വെടിവെപ്പ് നടന്നതായ വിവരം പോലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയപ്പോള്‍ മൂന്ന് കുട്ടികളടക്കം അഞ്ചുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. സംഭവത്തിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളാണെന്നാണ് നിഗമനം.
തുടര്‍ച്ചയായുണ്ടാകുന്ന വെടിവെപ്പുകളിലും കൊലപാതകങ്ങളിലും കാലിഫോര്‍ണിയ ഗവര്‍ണര്‍ നടുക്കം രേഖപ്പെടുത്തി. വിവേകശൂന്യമായ മറ്റൊരു തോക്ക് ആക്രമണം കൂടി അമേരിക്കയില്‍ ഉണ്ടായിരിക്കുന്നു. ഇത്തവണ നമ്മുടെ മുറ്റത്താണ്, കുട്ടികളുള്ള ഒരു പള്ളിയില്‍. നമ്മുടെ മനസ് ഇരകള്‍ക്കൊപ്പവും അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പവുമാണ്. സംഭവത്തില്‍ നിയമപാലകരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Content Highlights: shooting in a church in usa father commits suicide after killing three children
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..