കൊച്ചിയില്‍ ബാറില്‍ വെടിവെപ്പ്; മദ്യപന്‍ വെടിയുതിര്‍ത്തത് രണ്ടുറൗണ്ട്, ആര്‍ക്കും പരിക്കില്ല


കൊച്ചി കുണ്ടന്നൂരിൽ വെടിവെപ്പുണ്ടായ ബാർ (ഇടത്), വെടികൊണ്ടു എന്ന് പറയപ്പെടുന്ന സ്ഥലത്തെ പാട് (വലത്) | ഫോട്ടോ: ബി. മുരളീകൃഷ്ണൻ

കൊച്ചി: കുണ്ടന്നൂരിലെ ബാറില്‍ വെടിവെപ്പ്‌. കുണ്ടന്നൂര്‍ ജങ്ഷനിലുള്ള ഓജീസ് കാന്താരി എന്ന ബാര്‍ ഹോട്ടലിലാണ് വെടിവെപ്പുണ്ടായത്. മദ്യപിച്ചിറങ്ങിയ ആള്‍ ബാറിന്റെ ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. എന്നാല്‍ ഏഴു മണിയോടെയാണ് ബാര്‍ അധികൃതര്‍ പരാതി നല്‍കിയത്. സംഭവത്തെ തുടര്‍ന്ന് ബാര്‍ പോലീസ് അടച്ചുപൂട്ടിയിട്ടുണ്ട്.

സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. ബാറിന്റെ ഭിത്തിയിലേക്ക് രണ്ടു റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരികയാണ്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.





എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. വെടിയുതിര്‍ത്ത ആള്‍ക്കൊപ്പം മറ്റൊരാള്‍ കൂടി ഉള്ളതായി പറയുന്നുണ്ട്. വെടിവെയ്പ്പിന്റെ കാരണവും വ്യക്തമായിട്ടില്ല. അടച്ചു സീല്‍ ചെയ്ത ഹോട്ടലില്‍ നാളെ ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തും.

Content Highlights: Shooting at a bar in Kochi-No one injury

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented