തിരുമ്മലിൽ പ്രധാനി, സാഹിത്യമേഖലയിൽ പ്രമുഖൻ; മാന്യതയുടെ മുഖംമൂടിയണിഞ്ഞ കൊലയാളി


മർമ്മ ചികിത്സ വിദഗ്ധന്‍ എന്നായിരുന്നു ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആളുകൾ വന്നു പോകുന്നതിനെക്കുറിച്ച് തങ്ങൾക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

ഭഗവന്ത്(ഭഗവൽസിങ്), ലൈല

പത്തനംതിട്ട: കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ കൊലപാതകത്തിൽ പിടിയിലായ ഭഗവൽ സിങ്ങും ലൈലയും നാട്ടുകാർക്കിടയിൽ ജീവിച്ചത് യാതൊരു സംശയത്തിനും ഇടകൊടുക്കാത്ത തരത്തില്‍. തിരുമ്മൽ കേന്ദ്രമെന്ന തരത്തിൽ റോഡരികിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കെട്ടിടം, അതിന് പിന്നിലായി ആരും കാണാത്ത രീതിയിലായിരുന്നു ഇവരുടെ കടകംപള്ളി എന്ന വീട് സ്ഥിതി ചെയ്തിരുന്നത്.

സാമൂഹിക മാധ്യമങ്ങളിലും പൊതുവിടങ്ങളിലും പൊതുപരിപാടികളിലും നിരന്തരം ജനസമ്പർക്കം പുലർത്തിയിരുന്ന ആളായിരുന്നു ഭഗവൽ സിങ്. ഹൈക്കു കവിത എഴുത്തുകാരൻ എന്ന നിലയിലായിരുന്നു അദ്ദേഹം സാമൂഹിക മാധ്യങ്ങളിൽ ഏറെ പ്രശസ്തനായിരുന്നത്. പല സാഹിത്യ പരിപാടികളിലും പങ്കെടുത്തതിന്റെ ചിത്രങ്ങളും ഹൈക്കു കവിതകളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.മർമ്മ ചികിത്സ വിദഗ്ധന്‍ എന്നായിരുന്നു ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആളുകൾ വന്നു പോകുന്നതിനെക്കുറിച്ച് തങ്ങൾക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വൽഷങ്ങളായി ഇവർ ഇവിടെ തിരുമ്മൽ കേന്ദ്രം നടത്തി വരികയായിരുന്നു. രണ്ടുപേർ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കടവന്ത്ര പോലീസ് എത്തി ഇവരെ അറസ്റ്റു ചെയ്തു കൊണ്ടു പോയിരുന്നു. എന്നാൽ അയൽക്കാർ ഇക്കാര്യങ്ങളൊന്നും വ്യക്തമായിരുന്നില്ല. ചൊവ്വാഴ്ച പോലീസ് എത്തിയപ്പോൾ മാത്രമാണ് നാട്ടുകാർ ഞെട്ടിക്കുന്ന വിവരങ്ങൾ അറിയുന്നത്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇവർ കൊല നടത്തിയതെന്നാണ് വിവരം.

ചില അപരിചിതർ ഇവിടെ വന്നു പോയിരുന്നു എന്നല്ലാതെ മറ്റൊരു സംശയങ്ങളും ഇവർക്കെതിരെ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. പരമ്പരാഗത തിരുമ്മുകാരായിരുന്നുവെന്ന് അറിയാം. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ഞെട്ടിക്കുന്നതാണ്. പഠനം കഴിഞ്ഞ് പാസ്പോർട്ട് എടുത്ത ശേഷം വിദേശത്ത് കടക്കാൻ ശ്രമിച്ചു. എന്നാൽ ഭഗവൽ സിങ് എന്ന പേരുള്ളത് കൊണ്ട് വിസ ലഭിക്കാൻ പ്രയാസമായി. തുടർന്ന് അയാൾ ഇവിടെത്തന്നെ താമസമാക്കി തിരുമ്മൽ കേന്ദ്രം തുടങ്ങുകയായിരുന്നു. തിരുമ്മൽ നടക്കുന്നു എന്നല്ലാതെ മറ്റൊരു കാര്യവും ഞങ്ങൾക്കറിയില്ല. ഇവർ തങ്ങൾക്ക് മുമ്പിൽ നല്ല മനുഷ്യരായിരുന്നു, നാട്ടുകാർ പറയുന്നു.

കൊച്ചിയില്‍നിന്ന് രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി തിരുവല്ല ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തിയ സംഭവം നരബലിയെന്ന് പോലീസ് സ്ഥിരീകരിച്ചത് ഞെട്ടലോടെയാണ് കേരളം വീക്ഷിച്ചത്. തിരുവല്ലയിലെ ഭഗവന്ത് സിങ്-ലൈല ദമ്പതിമാര്‍ക്ക് വേണ്ടിയാണ് നരബലി നടത്തിയതെന്നും കടവന്ത്രയില്‍നിന്ന് സ്ത്രീയെ കാണാതായ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തു വരുന്നത്.

എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കിയത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.

Content Highlights: Shocking case of human sacrifice in Kerala; bhagaval singh and lal background


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented