പോക്‌സോ കേസ്: ലിംഗായത്ത് മഠാധിപതി പോലീസ് കസ്റ്റഡിയില്‍, ഹോസ്റ്റല്‍ വാര്‍ഡനും അറസ്റ്റില്‍


ചിത്രദുര്‍ഗ ജില്ലാ ജയിലിലെത്തിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ചിത്രദുര്‍ഗ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.

Youtube.com/Public TV

ബെംഗളൂരു: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ അറസ്റ്റിലായ ചിത്രദുര്‍ഗ മുരുഗ മഠം മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ അഞ്ചുവരെയാണ് ചിത്രദുര്‍ഗ സെഷന്‍സ് കോടതി കസ്റ്റഡി അനുവദിച്ചത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെ അറസ്റ്റുചെയ്ത ലിംഗായത്ത് മഠാധിപതി ശിവമൂര്‍ത്തിയെ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ചിത്രദുര്‍ഗ ജില്ലാ ജയിലിലെത്തിയ അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ ചിത്രദുര്‍ഗ ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് വൈകുന്നേരത്തോടെ പോലീസ് അദ്ദേഹത്തെ വീണ്ടും കോടതിയില്‍ ഹാജരാക്കി. ശിവമൂര്‍ത്തിയെ ചോദ്യംചെയ്യാനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട പോലീസിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.

കനത്ത പോലീസ് സുരക്ഷയിലാണ് ശിവമൂര്‍ത്തിയെ കോടതിയിലെത്തിച്ചത്. ധരിച്ച കാവിവസ്ത്രം വെള്ളത്തുണികൊണ്ട് മൂടി ചക്രക്കസേരയിലിരുന്നാണ് കോടതിയില്‍ ഹാജരായത്. കോടതി നടപടികള്‍ക്കുശേഷം അദ്ദേഹത്തെ പോലീസ് തിരികെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധചികിത്സക്കായി ഉടന്‍ അദ്ദേഹത്തെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് സൂചനയുണ്ട്.

അതിനിടെ, കേസില്‍ മറ്റൊരു പ്രതിയെ പോലീസ് വെള്ളിയാഴ്ച അറസ്റ്റുചെയ്തു.

മഠത്തിനുകീഴിലുള്ള ഹോസ്റ്റലിന്റെ വാര്‍ഡന്‍ രശ്മിയാണ് അറസ്റ്റിലായത്. രണ്ടാം പ്രതിയാണിവര്‍. ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചുവന്ന രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശിവമൂര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

Content Highlights: shivamurthy murugha sharanaru in police custody in pocso case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented