File Photo. PTI
മുംബൈ: ഷീന ബോറ കൊലക്കേസില്‍ പീറ്റര്‍ മുഖര്‍ജിക്ക് ജാമ്യം. പ്രതിക്കെതിരെ പ്രഥമദൃഷ്ട്യ തെളിവുകളില്ലെന്ന വാദം അംഗീകരിച്ചാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. അതേസമയം, അല്പസമയത്തിനുള്ളില്‍ തന്നെ ജാമ്യം നല്‍കിയുള്ള ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു.
സിബിഐ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചുള്ള ഉത്തരവ് ആറാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തത്. സിബിഐക്ക് സുപ്രീംകോടതിയെ സമീപിക്കാനുള്ള സമയവും അനുവദിച്ചു.
കൊലപാതകം നടക്കുമ്പോള്‍ പീറ്റര്‍ മുഖര്‍ജി ഇന്ത്യയില്‍ ഉണ്ടായിരുന്നില്ലെന്ന വാദം കോടതി അംഗീകരിച്ചിരുന്നു. കേസിന്റെ വിചാരണ നടക്കുകയാണെന്നും അടുത്തിടെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രതി കഴിഞ്ഞ നാല് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും ജസ്റ്റിസ് നിതിന്‍ സാംബ്‌റെ നിരീക്ഷിച്ചു. തുടര്‍ന്നാണ് രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെയ്ക്കാന്‍ നിര്‍ദേശിച്ച് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തില്‍ കഴിയുമ്പോള്‍ മക്കളായ രാഹുല്‍, വിദി എന്നിവരുമായി ഒരുതരത്തിലും സമ്പര്‍ക്കം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു.
ഷീന ബോറ കൊലക്കേസില്‍ 2015-ലാണ് പീറ്റര്‍ മുഖര്‍ജി അറസ്റ്റിലാവുന്നത്. കൊലപാതകത്തിന്റെ ആസൂത്രണത്തില്‍ ഇന്ദ്രാണി മുഖര്‍ജി, സഞ്ജീവ് ഖന്ന എന്നിവര്‍ക്കൊപ്പം പീറ്റര്‍ മുഖര്‍ജിക്കും പങ്കുണ്ടെന്നാണ് സിബിഐയുടെ വാദം.
Content Highlights: sheena bora murder case; peter mukerjea gets bail
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..