'ഇതാ ഞങ്ങളിരുന്ന ബെഞ്ച്'; എല്ലാം ചൂണ്ടിക്കാട്ടി ഗ്രീഷ്മ, താലി കെട്ടി മിനിറ്റുകള്‍ക്കകം വിഷം നല്‍കി


ഐസ്‌ക്രീം വില്‍പ്പനക്കാരിയായ സ്ത്രീ, താന്‍ ഈ കുട്ടിയെ കണ്ടിട്ടുണ്ടെന്നും അവരുടെ പക്കല്‍നിന്ന് അന്ന് ഐസ്‌ക്രീം വാങ്ങിയിരുന്നുവെന്നും പോലീസിനോടു പറഞ്ഞു. എന്നാല്‍, അവരോടു ക്ഷോഭിച്ച ഗ്രീഷ്മ, അവര്‍ പറയുന്നതു നുണയാെണന്നു പ്രതികരിച്ചു.

ഗ്രീഷ്മയുമായി പോലീസ് തെളിവെടുപ്പിനെത്തിയപ്പോൾ, ഗ്രീഷ്മയും ഷാരോണും(ഇടത്ത്- ഫയൽചിത്രം)

തിരുവനന്തപുരം: ഷാരോണ്‍ ഗ്രീഷ്മയെ താലി കെട്ടിയത് വെട്ടുകാട് പള്ളിയില്‍വച്ച്. മണിക്കൂറുകള്‍ക്കകം വേളിയില്‍വച്ച് ഷാരോണിന് ഗ്രീഷ്മ ജ്യൂസില്‍ വിഷം കലര്‍ത്തി നല്‍കി. തെളിവെടുപ്പിനായി പോലീസ് സംഘം ഗ്രീഷ്മയെ തിങ്കളാഴ്ച വെട്ടുകാട്ടെത്തിച്ചപ്പോഴാണ് കൂസലും സങ്കോചവുമില്ലാതെ കുറ്റസമ്മതം നടത്തിയത്. ഷാരോണ്‍ നിര്‍ബന്ധിച്ചാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു.

വെട്ടുകാട് പള്ളിയിലും പരിസരത്തും ഇവര്‍ വിശ്രമിച്ച വേളി ടൂറിസ്റ്റ് വില്ലേജിലുമായാണ് തെളിവെടുപ്പു നടത്തിയത്. ഒരു വിമുഖതയുമില്ലാതെ കാര്യങ്ങള്‍ വിവരിച്ച ഗ്രീഷ്മ, കുറ്റങ്ങളെല്ലാം സമ്മതിച്ചു. ഷാരോണ്‍ ബൈക്കില്‍ കയറ്റിയാണ് തന്നെ ഇവിടേക്കു കൊണ്ടുവന്നതെന്ന് ഗ്രീഷ്മ പറഞ്ഞു.

വെട്ടുകാട് പള്ളിക്കുള്ളില്‍ കയറിയപ്പോള്‍, താലി കെട്ടാനായി തങ്ങള്‍ ഇരുന്ന ബഞ്ച് പ്രതി ചൂണ്ടിക്കാട്ടി. പലയിടത്തും ഒരുമിച്ചു കറങ്ങിനടക്കുമ്പോള്‍ കമിതാക്കളാണെന്ന മട്ടിലുള്ള തുറിച്ചുനോട്ടങ്ങള്‍ നേരിടേണ്ടിവരാറുണ്ടായിരുന്നെന്നും അതൊഴിവാക്കാനാണ് എന്നു പറഞ്ഞാണ് താലി കെട്ടിയതെന്നും ഗ്രീഷ്മ പറഞ്ഞു. അവിടെവച്ച് നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി. തുടര്‍ന്ന് അവര്‍ പോയ പള്ളിക്കു സമീപത്തെ ബീച്ചിലെത്തിച്ചു.

കുറച്ചു ദൂരം പോയിട്ട് തിരിച്ചുവന്നു. ഭയങ്കര വെയിലായിരുന്നു' -ഗ്രീഷ്മ ബീച്ച് ചൂണ്ടിക്കാട്ടി കൂസലില്ലാതെ പറഞ്ഞു. അവിടെയുണ്ടായിരുന്ന ഐസ്‌ക്രീം വില്‍പ്പനക്കാരിയായ സ്ത്രീ, താന്‍ ഈ കുട്ടിയെ കണ്ടിട്ടുണ്ടെന്നും അവരുടെ പക്കല്‍നിന്ന് അന്ന് ഐസ്‌ക്രീം വാങ്ങിയിരുന്നുവെന്നും പോലീസിനോടു പറഞ്ഞു. എന്നാല്‍, അവരോടു ക്ഷോഭിച്ച ഗ്രീഷ്മ, അവര്‍ പറയുന്നതു നുണയാെണന്നു പ്രതികരിച്ചു.

താലികെട്ടിനെ തുടര്‍ന്ന്് ഇരുവരും വിശ്രമിച്ച വേളിയിലെ സ്ഥലവും ഗ്രീഷ്മ കാട്ടിക്കൊടുത്തു. അവിടെയിരിക്കുമ്പോഴാണ് ഷാരോണിനെ ഒഴിവാക്കാന്‍ മറ്റു മാര്‍ഗമില്ലെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് താന്‍ കരുതിയിരുന്ന കീടനാശിനി ചേര്‍ത്ത ശീതളപാനീയം ഷാരോണിനു നല്‍കി. എന്നാല്‍, കയ്പ്പു കാരണം ഷാരോണ്‍ അതു തുപ്പിക്കളഞ്ഞു.

അല്‍പ്പം കഴിഞ്ഞു ഛര്‍ദ്ദിക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യം ഷാരോണ്‍ ചോദിച്ചപ്പോള്‍ കാലാവധി കഴിഞ്ഞ ജ്യൂസായിരുന്നു അതെന്ന് താന്‍ പറഞ്ഞതായും ഗ്രീഷ്മ പോലീസിനോടു വെളിപ്പെടുത്തി.

അന്വേഷണോദ്യോഗസ്ഥരോടു പൂര്‍ണമായും സഹകരിച്ച ഗ്രീഷ്മ, വിശദമായി സംഭവങ്ങള്‍ വിവരിച്ചു. അടുത്ത ദിവസം ഗ്രീഷ്മയെ തൃപ്പരപ്പിലെത്തിച്ച് തെളിവെടുപ്പു നടത്തും. താലികെട്ടിയതിനെ തുടര്‍ന്ന് ഇവര്‍ ഒരുമിച്ച് മൂന്നു ദിവസം തൃപ്പരപ്പ് ശിവലോകം ഡാമിനു സമീപമുള്ള റിസോര്‍ട്ടില്‍ താമസിച്ചിരുന്നതായാണ് ഗ്രീഷ്മ മൊഴിനല്‍കിയിട്ടുള്ളത്. ഈ റിസോര്‍ട്ടിലെത്തിച്ചായിരിക്കും തെളിവെടുപ്പ്.

തമിഴ്നാട് പോലീസ് അന്വേഷിക്കുന്നതാണ് ഉചിതമെന്ന് നിയമോപദേശം
കൊച്ചി: കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാൽ ഷാരോൺ വധക്കേസിന്‍റെ അന്വേഷണം തമിഴ്നാട് പോലീസിനെ ഏൽപ്പിക്കുന്നതാണ് ഉചിതമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ നിയമോപദേശം. കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം കോടതിയിൽ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാനുള്ള സാധ്യതയുണ്ട്.

കേരള പോലീസ് കേസ് അന്വേഷിക്കുന്നതിൽ നിയമപരമായി തടസ്സമില്ലെങ്കിലും തമിഴ്നാട് പോലീസിന് കൈമാറുന്നതാണ് കൂടുതൽ ഉചിതമെന്ന് ഡി.ജി.പി.യുടെ നിയമോപദേശത്തിൽ പറയുന്നു.

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളജിലാണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്നാട്ടിലാണ്.

ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവി നിയമോപദേശം തേടിയിരുന്നു. ഇതേ അഭിപ്രായം തന്നെയായിരുന്നു ജില്ലാ ഗവ. പ്ലീഡറും പോലീസിന് കൈമാറിയത്.

Content Highlights: sharon murdered case-Taking evidence-Confessed-greeshma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented