'ലൗ-ഹേറ്റ് റിലേഷന്‍' അവസാനിപ്പിക്കാന്‍ പറഞ്ഞത് പലകഥകള്‍; ഗൂഗിള്‍ സെർച്ചും ഡോക്ടറുടെ മൊഴിയും തുമ്പായി


3 min read
Read later
Print
Share

നീല കളറിലുള്ള കീടനാശിനി ഷാരോണിന് നൽകിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഷായം കുടിച്ചപ്പോൾ കൈപ്പുണ്ടെന്ന് പറഞ്ഞു, അപ്പോൾ ഫ്രൂട്ടി എടുത്ത് ഗ്രീഷ്മ ഷാരോണിന് നൽകിയെന്നും പോലീസ് പറഞ്ഞു.

ഗ്രീഷ്മ

തിരുവനന്തപുരം: ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവം തെളിയിക്കുന്നതിന് ഗ്രീഷ്മയുടെ ഗൂഗിൾ സെർച്ചുകളായിരുന്നു അന്വേഷണം സംഘത്തിന് പ്രധാനമായും പിടിവള്ളിയായത്. വിഷം സംബന്ധിച്ചുള്ള കാര്യങ്ങളായിരുന്നു ഗ്രീഷ്മ കൂടുതലായി സെർച്ച് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്തിയത് വഴിത്തിരിവായി. സ്ലോ പോയിസൺ, മറ്റു വിശദാംശങ്ങൾ തുടങ്ങിയവ സംബന്ധിച്ചായിരുന്നു കൂടുതലും തിരഞ്ഞിരുന്നത്. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായം നൽകിയപ്പോൾ അതിൽ 'കാപിക്' എന്ന കളനാശിനി ഒഴിച്ചിരുന്നു എന്നാണ് ഗ്രീഷ്മ നൽകിയിരിക്കുന്ന മൊഴി.

ഷാരോൺ 14-ാം തീയതി വീട്ടിൽ എത്തുമ്പോൾ ആരും ഉണ്ടായിരുന്നില്ല. അമ്മാവൻ കൃഷിത്തോട്ടത്തിലായിരുന്നു. അമ്മാവൻ വാങ്ങിവെച്ചിരുന്ന കളനാശിനിയാണ് കഷായത്തിൽ ഒഴിച്ചു കൊടുത്തത്. അപ്പോൾ തന്നെ ഛർദ്ദിച്ച ഷാരോൺ അവിടെ നിന്ന് പോയി എന്നാണ് ഗ്രീഷ്മ മൊഴി നൽകിയിരിക്കുന്നത്. നീല നിറത്തിലുള്ള കളനാശിനിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കഷായം കുടിച്ചപ്പോൾ കൈപ്പുണ്ടെന്ന് പറഞ്ഞു, അപ്പോൾ ഫ്രൂട്ടി എടുത്ത് ഷാരോണിന് നൽകിയെന്നും പോലീസ് പറഞ്ഞു.

'അതൊരു 'ലൗ ഹേറ്റ്' റിലേഷനായിരുന്നു'
"ഒഴിവാക്കാൻ വേണ്ടിത്തന്നെയാണ് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. അതൊരു 'ലൗ ഹേറ്റ്' റിലേഷനായിരുന്നു. കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം, ഗ്രീഷ്മയുടെ വിവാഹ നിശ്ചയം കഴിഞ്ഞതിന് ശേഷം ഷാരോണിനെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. ആദ്യം ഷാരോണിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ നോക്കി, മറ്റു കഥകൾ പറഞ്ഞു നോക്കി, ജാതകദോഷം പറഞ്ഞു. എന്നാൽ ഇതൊന്നും ഏൽക്കാത്തതിനാലാണ് ഇവർ ഈ ക്രൂരകൃത്യത്തിലേക്ക് കടന്നതെന്നാണ് എ.ഡി.ജി.പി. വ്യക്തമാക്കുന്നത്. ഡോക്ടറുടെ മൊഴിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് കേസിൽ വഴിത്തിരിവായത്. ബാക്കിയുള്ള കാര്യങ്ങൾ കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ പറയാൻ പറ്റൂ. വിവാഹ നിശ്ചയത്തിന് ശേഷം ഗ്രീഷ്മയുടെ അമ്മയും ഷാരോണുമായുള്ള ബന്ധം ഒഴിവാക്കാന്‍ നിർബന്ധിച്ചിരുന്നു.

26-ാം തീയതിയും 27-ാം തീയതിയും ഗ്രീഷ്മയുടെ വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. ഇതിൽ വ്യക്തതക്കുറവുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഫോറൻസിക് ഡോക്ടറുടെ മൊഴിയിലുള്ള കാര്യങ്ങളും വിശദമായി പരിശോധിച്ചപ്പോഴാണ് സംഭവം കൊലപാതകമാണ് എന്ന കാര്യത്തിൽ എത്തിച്ചേർന്നതെന്ന് പോലീസ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

'ഷാരോണിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻവേണ്ടി കൊന്നു'

ഷാരോണിനെ എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടി കൊലപ്പെടുത്തി എന്നാണ് ഇതുവരെ ഗ്രീഷ്മ പോലീസിനോട് പറഞ്ഞിട്ടുള്ളത്. മാതാപിതാക്കളുടേയോ മറ്റു സഹായികളുടേയോ പങ്ക് ഇതുവരെ ഗ്രീഷ്മ വ്യക്തമാക്കിയിട്ടില്ല.

ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് കേസിലേക്ക് വഴിത്തിരിവുണ്ടാകുന്ന പല കാര്യങ്ങളും ചർച്ചചെയ്തത്. ഗ്രീഷ്മയെ എങ്ങനെ ചോദ്യം ചെയ്യണം, എന്തൊക്കെ ചോദ്യങ്ങളാണ് ചോദിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുകയും ഗ്രീഷ്മയെ ഞായറാഴ്ച രാവിലെയോടെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയുമായിരുന്നു. ആദ്യമണിക്കൂറിൽ തന്നെ ഗ്രീഷ്മയ്ക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. താൻ കുറ്റമൊന്നും ചെയ്തിരുന്നില്ലെന്നും നിരപരാധിയാണെന്നും ഇത്രയും നാൾ വാട്സാപ് സന്ദേശങ്ങളിൽ കൂടി വ്യക്തമാക്കിയ ഗ്രീഷ്മയ്ക്ക് ചോദ്യംചെയ്യലിന് മുമ്പിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

എന്നാൽ കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ല എന്ന നിലപാടാണ് ഗ്രീഷ്മ ഇപ്പോഴും സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ സ്ഥിരീകരണം പോലീസിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കൂടുതൽ വിവരങ്ങൾ വന്നാൽ മാത്രമേ കൊലപാതകത്തിന് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന കാര്യം വ്യക്തമാകൂ. ഇത്രയും ക്രൂരമായ കൃത്യം ഒറ്റയ്ക്ക് ചെയ്യാൻ പറ്റുമോ എന്നാണ് ഷാരോണിന്റെ കുടുംബവും ഉന്നയിക്കുന്നത്. കഴിഞ്ഞ കുറേ കാലമായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമം ഇപ്പോഴാണ് വിജയം കണ്ടിരിക്കുന്നതെന്നും ഗ്രീഷ്മയുടെ ജാതകദോഷം തീർക്കാനുള്ള ഇരമാത്രമായിരുന്നു ഷാരോൺ എന്ന കാര്യം അവൻ അറിഞ്ഞിരുന്നില്ലെന്നുമാണ് ഷാരോണിന്റെ കുടുംബം പറയുന്നത്.

ഷാരോണിന്റെ സഹോദരന്റെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ ഗ്രീഷ്മ

ഏത് ഡോക്ടറാണ് കഷായം കുറിച്ചു തന്നത്, എന്ത് മരുന്നാണ് അത്, കുപ്പിയുടെ അടപ്പിന്റെ ചിത്രം അയച്ചു തരുമോ തുടങ്ങിയ കാര്യങ്ങൾ ഷാരോണിന്റെ സഹോദരൻ ചോദിക്കുമ്പോൾ അതിനൊന്നും അറിയില്ല, കൈയിൽ ഇല്ല എന്ന ഉത്തരമായിരുന്നു ഗ്രീഷ്മ നൽകിയത്.

ക്രൈംബ്രാഞ്ച് സംഘത്തിന് കൊലപാതകമാണെന്ന സൂചന ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ആരംഭിച്ച ചോദ്യംചെയ്യലിൽ ആദ്യമണിക്കൂറിൽ തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാൽ എന്തിനായിരുന്നു കൊല എന്ന കാര്യത്തിൽ ഇതുവരെ പോലീസ് വ്യക്തത വരുത്തിയിട്ടില്ല. ജാതകദോഷം കാരണമാണ് കൊലയെന്ന് ഷാരോണിന്റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടില്ല.

'നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിൽ'

ഷാരോൺ എന്താണ് കഴിച്ചത് എന്ന് ഷാരോണിന്റെ സഹോദരൻ നിരന്തരം ഗ്രീഷ്മയോട് ചോദിച്ചിരുന്നു. എന്നാൽ അത് എന്താണ് എന്ന് അപ്പോൾ പറഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഷാരോണിനെ രക്ഷിക്കാമായിരുന്നു. എന്നാൽ ഷാരോൺ അവസാന നിമിഷവും ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല എന്നാണ് പോലീസ് മനസ്സിലാക്കുന്നതെന്നും എഡിജിപി പറഞ്ഞു.

പ്രണയം ആരംഭിച്ചത് തമിഴ്നാട്ടിലെ പഠനകാലത്ത്

തമിഴ്നാട്ടിൽ പഠനത്തിന് പോകുമ്പോഴായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. ബസിൽ വെച്ച് പരിചയപ്പെട്ട് പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഗാധമായ പ്രണയത്തിനൊടുവിൽ വെട്ടുകാട് പള്ളിയിൽ വന്ന് ഗ്രീഷ്മയുടെ ആവശ്യപ്രകാരം ഷാരോൺ താലി ചാർത്തുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം ഗ്രീഷ്മയുടെ വീട്ടുകാർക്ക് അറിയുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിവാഹം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങൾ അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

Content Highlights: sharon murder, girlfriend greeshma in custody - adgp ajith kumar press meet - update

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
usa murder

1 min

കോളേജിലെ 'രഹസ്യം' അറിയരുത്;ഫ്രൈയിങ് പാൻ കൊണ്ട് അടി, കഴുത്തിൽ കുത്തിയത് 30 തവണ; അമ്മയെ കൊന്ന് 23-കാരി

Sep 26, 2023


kadakkal soldier

1 min

സൈനികന്റെ പുറത്ത് 'PFI' ചാപ്പകുത്തിയെന്ന പരാതി വ്യാജം; സൈനികനും സുഹൃത്തും കസ്റ്റഡിയില്‍

Sep 26, 2023


kadakkal soldier fake pfi stamping

1 min

അഞ്ചുമാസത്തെ തയ്യാറെടുപ്പ്, ദേശീയശ്രദ്ധനേടാൻ ശ്രമം; വർഗീയലഹളയ്ക്ക് ശ്രമിച്ചതിനടക്കം സൈനികനെതിരേ കേസ്

Sep 26, 2023


Most Commented