ഷാരോണ്‍ കേസ് കേരള പോലീസിന് തന്നെ, അനുയോജ്യം തമിഴ്നാടിന് കൈമാറുന്നതെന്ന് നിയമോപദേശം


ഗ്രീഷ്മയും ഷാരോണും

തിരുവനന്തപുരം: കഷായത്തില്‍ വിഷംചേര്‍ത്ത് ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസ് കേരള പോലീസ് തന്നെ അന്വേഷിക്കുമെന്നും തമിഴ്നാട് പോലീസിന് കൈമാറില്ലെന്നും ഷാരോണിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ഉറപ്പ്. കേസ് തമിഴ്നാട്ടിലേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. കേസ് കേരള പോലീസ് തന്നെ തുടര്‍ന്നും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷ് ഉറപ്പ് നല്‍കിയതായി ഷാരോണിന്റെ അച്ഛന്‍ ജയരാജ് പറഞ്ഞു.

കേസ് തമിഴ്നാട് പോലീസിന് കൈമാറിയാല്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഷാരോണിന്റെ ബന്ധുക്കളുടെ ആരോപണം. കേരള പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും കുടുംബം പറഞ്ഞു. കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലായതിനാല്‍ കേസ് കേരള പോലീസ് അന്വേഷിക്കുന്നതില്‍ നിയമതടസ്സമുണ്ടോ എന്ന് റൂറല്‍ എസ്.പി. നിയമോപദേശം തേടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് കൈമാറരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം രംഗത്തത്തിയത്.



കേസ് കേരളത്തിലേയോ തമിഴ്നാട്ടിലേയോ പോലീസ് അന്വേഷിക്കുന്നതില്‍ നിയമതടസ്സമില്ലെന്ന് ഉപദേശം. എന്നാല്‍ വിചാരണയ്ക്കും അന്വേഷണത്തിനും കൂടുതല്‍ അനിയോജ്യം തമിഴ്നാടെന്നാണ് ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ വെമ്പായം എ.എ.ഹക്കീം നല്‍കിയ നിയമോപദേശം.

കൊലപാതകവുമായി ബന്ധപ്പെട്ട തയാറെടുപ്പുകളും വിഷം നല്‍കലുമെല്ലാം നടന്നത് മുഖ്യപ്രതി ഗ്രീഷ്മയുടെ രാമവര്‍മ്മന്‍ചിറയിലെ വീട്ടിലാണ്. ഇത് കേരള അതിര്‍ത്തിക്ക് സമീപം തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. വിഷം വാങ്ങിയതും തെളിവുകള്‍ നശിപ്പിച്ചതും അടക്കം കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാന സംഭവങ്ങളെല്ലാം നടന്നതും ഇവിടെയാണ്. അതിനാലാണ് തമിഴ്‌നാട് പോലീസ് അന്വേഷിക്കുന്നതാണ് കൂടുതല്‍ അനുയോജ്യമെന്ന് നിയമോപദേശം നല്‍കിയതെന്നാണ് സൂചന.

ഷാരോണിന് വിഷം നല്‍കിയത് തമിഴ്നാട്ടില്‍ വച്ചാണെങ്കിലും കേരളത്തിലും സംഭവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതിനാല്‍ കേരള പോലീസ് അന്വേഷിക്കുന്നതില്‍ തടസ്സം ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നുണ്ട്. സുപ്രീം കോടതിയുടെ 2020-ലെ ഒരു വിധിയും ഇതിന് അനുബന്ധമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡല്‍ഹിയില്‍ നടന്ന ഒരു സംഭവത്തില്‍ ഹരിയാണയില്‍ കേസെടുത്തിരുന്നു.

കേസിന്റെ തുടരന്വേഷണം കേരള പോലീസ് തമിഴ്നാട് പോലീസിന് കൈമാറുന്നതിനും നിയമ തടസ്സമില്ലെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പു സെക്രട്ടറിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. തിരുവനന്തപുരത്താണ് വിചാരണ നടന്ന് വിധി പറയുന്നതെങ്കില്‍ ഇതിന്റെ നിയമതടസ്സം ചൂണ്ടിക്കാട്ടി പ്രതികള്‍ മേല്‍ക്കോടതിയെ സമീപിക്കാനുള്ള സാധ്യതയും നിയമ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലാണ്. ഷാരോണ്‍ രാജിന്റെ വീട് പാറശ്ശാല പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഇവിടെയാണ് പാരതി ലഭിച്ചതും കേസെടുത്തതും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഷാരോണ്‍ മരിച്ചത്. ഇപ്പോള്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യപ്രതി ഗ്രീഷ്മയും അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മ്മല്‍കുമാറും അറസ്റ്റിലായിട്ടുണ്ട്.

Content Highlights: sharon, greeshma, murder, kerala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented