'ഇന്ന് നമ്മുടെ കല്യാണം'; ഷാരോണും ഗ്രീഷ്മയും താലിചാര്‍ത്തിയ ദിവസം ചിത്രീകരിച്ച വീഡിയോ പുറത്ത്


ഷാരോണും ഗ്രീഷ്മയും

തിരുവനന്തപുരം: കൊല്ലപ്പെട്ട ഷാരോണും പ്രതിയായ കാമുകി ഗ്രീഷ്മയും 'വിവാഹിതരായ ദിവസം' ചിത്രീകരിച്ച വീഡിയോ പുറത്ത്. 'ഇന്ന് നമ്മുടെ കല്യാണം' എന്ന് ഷാരോണ്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഗ്രീഷ്മയുടെ വീട്ടില്‍വെച്ച് ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒരു സൈനികനുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിക്കുന്നത്. ഇതിനുശേഷം മേയിലാണ് ഗ്രീഷ്മയുടെ വീട്ടിലെത്തി ഷാരോണ്‍ ഈ വീഡിയോ ചിത്രീകരിച്ചത്. ഇരുവരും താലിചാര്‍ത്തി നില്‍ക്കുന്ന ചിത്രം നേരത്തതന്നെ പുറത്തുവന്നിരുന്നു.



അതിനിടെ പോലീസ് കസ്റ്റഡിയിലിരിക്കെ ശുചിമുറിയിലെ ലായനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗ്രീഷ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. ചോദ്യംചെയ്യലില്‍നിന്ന് രക്ഷപ്പെടാനുള്ള ഗ്രീഷ്മയുടെ നാടകമാണ് ആത്മഹത്യ ശ്രമമെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം. ഷാരോണിനോടുള്ള വൈരാഗ്യവും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് ഗ്രീഷ്മ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. ഷാരോണിന്റെ പക്കലുള്ള തന്റെ സ്വകാര്യ ചിത്രങ്ങള്‍ പലതവണ തിരികെ ചോദിച്ചിട്ടും നല്‍കിയില്ലെന്നും ഇത് പ്രതിശ്രുത വരന് കൈമാറുമെന്ന് ഭയന്നിരുന്നുവെന്നുമാണ് ഗ്രീഷ്മയുടെ മൊഴി.

ഷാരോണ്‍ വധക്കേസില്‍ കൂടുതല്‍പേരെ പ്രതിചേര്‍ത്തേക്കുമെന്നും സൂചനയുണ്ട്. ഗ്രീഷ്മയുടെ മാതാപിതാക്കള്‍, അമ്മാവന്‍, ബന്ധുവായ മറ്റൊരു യുവതി എന്നിവരെ പോലീസ് കഴിഞ്ഞദിവസം മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നു. റൂറല്‍ എസ്.പി. ഓഫീസിലെ ചോദ്യംചെയ്യലിന് ശേഷം ഇവരെ നാലിടങ്ങളിലായി വീണ്ടും ചോദ്യംചെയ്തു. ഒരാളെ റൂറല്‍ എസ്.പി. ഓഫീസിലും മറ്റുള്ളവരെ വട്ടപ്പാറ, വെഞ്ഞാറമൂട്, അരുവിക്കര പോലീസ് സ്റ്റേഷനുകളില്‍ എത്തിച്ചുമാണ് ചോദ്യംചെയ്തത്. നാലുപേരുടെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്നാണ് സൂചന. അതിനാല്‍തന്നെ ഇവരെ തിങ്കളാഴ്ച വിശദമായി ചോദ്യംചെയ്ത ശേഷം പോലീസ് തുടര്‍നടപടികളിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്.

കേസില്‍ ഗ്രീഷ്മയുടെ അമ്മയേയേയും പ്രതിചേര്‍ക്കണമെന്ന് ഷാരോണിന്റെ പിതാവ് ജയരാജ് ആവശ്യപ്പെട്ടു. അവളുടെ അമ്മ അറിയാതെ ഒന്നും ചെയ്യില്ല. അമ്മയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

Content Highlights: sharon murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented