'ഞാനറിഞ്ഞില്ല, മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്നു അതെന്ന്'; വേദനയോടെ എ.സി.പി.യുടെ കുറിപ്പ്


SI ആകുന്നതിന് മുമ്പ് 6 വര്‍ഷം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഒരേ ഓഫീസില്‍ അടുത്ത സഹപ്രവര്‍ത്തകരായിരുന്നു ഞങ്ങളെല്ലാവരും..2003 ല്‍ ഡിസി ഓഫീസില്‍നിന്നു പോലീസില്‍ വന്നതിനു ശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല. 

മനോരമയുടെ ഭർത്താവ് ദിനരാജ്(ഇടത്ത്) മൃതദേഹം ആശുപത്രിയിലേക്കു മാറ്റുന്നദൃശ്യം(വലത്ത്) ഇൻസൈറ്റിൽ മനോരമ | ഫയൽചിത്രം/മാതൃഭൂമി

തിരുവനന്തപുരം: കേശവദാസപുരത്തെ മനോരമ കൊലപാതകത്തില്‍ നൊമ്പരപ്പെടുത്തുന്ന കുറിപ്പുമായി പോലീസ് ഉദ്യോഗസ്ഥന്‍. ശംഖുമുഖം എ.സി.പി. ഡി.കെ. പൃഥ്വിരാജ് രജത്താണ് തന്റെ പഴയ സഹപ്രവര്‍ത്തക കൊല്ലപ്പെട്ട സംഭവത്തില്‍ അവരോട് മാപ്പ് ചോദിച്ചുള്ള കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മൃതദേഹം കിണറ്റില്‍നിന്ന് പുറത്തെടുക്കാനും മോര്‍ച്ചറിയിലേക്ക് അയക്കാനുമെല്ലാം മുന്‍കൈയെടുത്തപ്പോഴും കൊല്ലപ്പെട്ടത് തന്റെ പഴയ സഹപ്രവര്‍ത്തകയാണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന വേദനയാണ് അദ്ദേഹം കുറിപ്പില്‍ പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ:-

''കേശവദാസപുരത്തിന് സമീപം മനോരമ എന്ന വീട്ടമ്മയുടെ ദാരുണ കൊലപാതകം നാടിനെയാകെ നടുക്കിയ ഒരു ദുരന്തമായിരുന്നല്ലോ. കഴക്കൂട്ടം ACP ലീവിലായിരുന്നതിനാല്‍ ആ സബ് ഡിവിഷന്റെ കൂടി ചുമതല നല്‍കിയിരുന്നതിനാല്‍ വീട്ടമ്മയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്നുള്ള തിരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. രാത്രിയോടെ തൊട്ടടുത്ത സ്ഥലത്തെ കിണറ്റില്‍നിന്നു ഫയര്‍ഫോഴ്‌സ് വീട്ടമ്മയുടെ ചേതനയറ്റ ശരീരം പുറത്തെടുക്കുമ്പോള്‍ ടാര്‍പ്പ വിരിച്ച് കിടത്താനും അത് കെട്ടിപ്പൊതിഞ്ഞ് മോര്‍ച്ചറിയിലേക്ക് ആംബുലന്‍സില്‍ കയറ്റി വിടാനുമൊക്കെ മുന്‍കൈയെടുക്കുമ്പോഴും ഞാനറിഞ്ഞിരുന്നില്ല......... സഹപ്രവര്‍ത്തകയായിരുന്ന മനോരമ ചേച്ചിയുടെ ചേതനയറ്റ ശരീരമായിരുന്നു അതെന്ന്. പ്രിയപ്പെട്ട ദിനരാജണ്ണന്റെ സഹധര്‍മണിയുടെതായിരുന്നുവെന്ന്.......

SI ആകുന്നതിന് മുമ്പ് 6 വര്‍ഷം കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഒരേ ഓഫീസില്‍ അടുത്ത സഹപ്രവര്‍ത്തകരായിരുന്നു ഞങ്ങളെല്ലാവരും....... 2003 ല്‍ ഡിസി ഓഫീസില്‍നിന്നു പോലീസില്‍ വന്നതിനു ശേഷം മനോരമ ചേച്ചിയെ കാണുവാനിടയായിട്ടില്ല.

ഒരേ ഓഫീസില്‍ അത്ര അടുത്ത സഹപ്രവര്‍ത്തകരായിരുന്നിട്ടും 18 വര്‍ഷത്തിനിപ്പുറം ആ രാത്രിയില്‍ ആ ചേതനയറ്റ ശരീരം ഏറ്റുവാങ്ങുമ്പോള്‍ എന്തുകൊണ്ട് തിരിച്ചറിയുവാന്‍ കഴിഞ്ഞില്ല....... കാലമേല്പിച്ച ഓര്‍മ്മക്ഷതങ്ങളാണോ....... നിര്‍വ്വഹിക്കപ്പെടുന്ന തൊഴില്‍ മേഖലയിലെ നിര്‍വ്വികാരതകൊണ്ടാണോ ....... ഒരിക്കലും പ്രതീക്ഷിക്കാത്ത സഹചര്യമായതുകൊണ്ടാണോ....... മനപൂര്‍വ്വമല്ലെങ്കിലും ഈ തിരിച്ചറിവില്ലായ്കകള്‍ അപരിഹാരമായ തെറ്റ് തന്നെയാണ്.

മനോരമ ചേച്ചിയുടെ ആത്മാവിനോട് നിരുപാധികം മാപ്പിരിക്കുവാന്‍ മാത്രമേ കഴിയൂ.......മാപ്പ്. ഹൃദയം നുറുങ്ങുന്ന വേദനയോടെ മാപ്പ്......

അതോടൊപ്പം ദിനരാജണ്ണനെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ചിരുന്നു ...... ഇതൊക്കെ അപൂര്‍ണ്ണവും അപരിഹാരശ്രമവുമാണെന്ന തിരിച്ചറിവോടെ ......... അശ്രു പൂക്കളര്‍പ്പിക്കുന്നു ....... ''

Content Highlights: shangumugam acp facebook post about trivandrum manorama murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented