'ഷാജഹാന്‍വധം രാഷ്ട്രീയപ്രേരിതം'; പ്രതികള്‍ ബിജെപി അനുഭാവികളെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്


സി.പി.എം. പ്രാദേശികനേതാവ് ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ വെള്ളിയാഴ്ച കോടതിയിൽ കൊണ്ടുവന്നപ്പോൾ

പാലക്കാട്: സി.പി.എം. മരുതറോഡ് ലോക്കല്‍ കമ്മിറ്റിയംഗവും കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറിയുമായ എസ്. ഷാജഹാനെ (47) വധിച്ച കേസില്‍ അറസ്റ്റിലായ എട്ടുപേരും ബി.ജെ.പി-ആര്‍.എസ്.എസ്. അനുഭാവികളെന്ന് പോലീസിന്‍റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ആദ്യം അറസ്റ്റിലായ നാല് പ്രതികളെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പ്രതികളുടെ രാഷ്ട്രീയബന്ധത്തക്കുറിച്ച് പോലീസ് പറയുന്നത്. കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്നും പോലീസ് കോടതിയെ അറിയിച്ചു.

വെള്ളിയാഴ്ച റിമാന്‍ഡിലായ നാലുപേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയിലും പ്രതികളുടെ ആര്‍.എസ്.എസ്-ബി.ജെ.പി. ബന്ധത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് പോലീസ് പറയുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ ഉന്നതഗൂഢാലോചന അന്വേഷിക്കുന്നതിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികള്‍ ബി.ജെ.പി.ക്കാരാണെന്ന് കൊലപാതകത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവരറിപ്പോര്‍ട്ടില്‍ (എഫ്.ഐ.ആര്‍.) പോലീസ് രേഖപ്പെടുത്തിയിരുന്നെങ്കിലും, പിന്നീട് ജില്ലാ പോലീസ് മേധാവി നടത്തിയ പത്രസമ്മേളനത്തില്‍ രാഷ്ട്രീയബന്ധം സ്ഥിരീകരിച്ചില്ല. ഇത് അനിശ്ചിതത്വത്തിനും രാഷ്ട്രീയവിവാദത്തിനും തിരികൊളുത്തി.



അതിനിടെ, താന്‍ സി.പി.എം. അനുഭാവിയാണെന്ന് കേസിലെ മറ്റൊരു പ്രതികൂടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യാഴാഴ്ച അറസ്റ്റിലായ എന്‍. ശിവരാജനാണ് വെള്ളിയാഴ്ച കോടതിപരിസരത്തുവെച്ച് മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പറഞ്ഞത്. കേസിലെ ഒന്നും രണ്ടും പ്രതികള്‍ കഴിഞ്ഞദിവസം ഇതേ അവകാശവാദം ഉന്നയിച്ചിരുന്നു. പോലീസ് മര്‍ദിച്ചെന്നും നടുവേദനയുണ്ടെന്നും എന്‍. ശിവരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസില്‍ സഹോദരന്‍റെ പേരുപറയാന്‍ ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും ശിവരാജന്‍ പറഞ്ഞു. ആരോപണം പോലീസ് നിഷേധിച്ചു.

ഷാജഹാനെ കൊലപ്പെടുത്തിയ കേസില്‍ ആദ്യം അറസ്റ്റിലായ നാലുപേരെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച അറസ്റ്റിലായ നാലുപേരെ ആലത്തൂര്‍ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി. കൊട്ടേക്കാട് കാളിപ്പാറ നവീന്‍ (39), കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആറുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. കുന്നങ്കാട് സ്വദേശികളായ എന്‍. ശിവരാജന്‍ (33), എസ്. വിഷ്ണു (22), എസ്. സുനീഷ് (23), കെ. സതീഷ് (31) എന്നിവരെ 14 ദിവസത്തേക്ക് ജയിലിലയച്ചു.

ഷാജഹാന്‍ വധക്കേസിലെ പ്രതികള്‍ സി.പി.എമ്മുകാരാണെന്ന് സ്ഥാപിക്കാന്‍ തുടര്‍ച്ചയായി നടക്കുന്ന ശ്രമം ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം. ജില്ലാസെക്രട്ടറി ഇ.എന്‍. സുരേഷ് ബാബു ആരോപിച്ചു. ആര്‍.എസ്.എസ്. ബന്ധമുള്ളയാളായ എന്‍. ശിവരാജന്‍ വെള്ളിയാഴ്ച കോടതിക്കുമുന്നിലെത്തിയ മാധ്യമപ്രവര്‍ത്തകരോട് താന്‍ സി.പി.എം. പ്രവര്‍ത്തകനാണെന്ന് പറഞ്ഞു. അതേസമയം, പോലീസ് കോടതിയില്‍ നല്‍കിയ കസ്റ്റഡി അപേക്ഷയില്‍ പ്രതികളുടെ ബി.ജെ.പി-ആര്‍.എസ്.എസ്. ബന്ധം വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും സി.പി.എമ്മുകാരാണെന്ന് പറയാന്‍ പ്രതികളെ നിര്‍ബന്ധിക്കുന്നതിനുപിന്നില്‍ വ്യക്തമായ താത്പര്യങ്ങളുണ്ടെന്നും ഇ.എന്‍. സുരേഷ്ബാബു പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: Shahjahan murder case: Accused are BJP supporters, says Police remand report


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented