പിടിയിലായ ഷെഫീഖ്
വടകര: വടകരയിൽ മോഷണം നടത്താനായി വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷഫീഖ് മുൻപും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ്.
സാമൂഹികമാധ്യമം വഴി അപരിചിതരെ പരിചയപ്പെട്ടശേഷം സൗഹൃദംസ്ഥാപിച്ച് നേരിട്ട് കാണാനെത്തുന്നതാണ് 22-കാരന്റെ രീതി. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ മോഷണത്തിനുള്ള സാധ്യതകൾ മനസ്സിലാക്കി മോഷണമുതൽ കൈക്കലാക്കി കടന്നുകളയുന്നതാണ് രീതി.
മോഷണത്തിനായി കൊലപാതകം നടത്തുന്നത് ആദ്യമാണെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ആരോഗ്യവാനായ വ്യാപാരി രാജന്റെ സ്വർണമാല, മോതിരം എന്നിവ തട്ടിയെടുക്കണമെങ്കിൽ കൊലപാതകം നടത്തണമെന്ന് ഷഫീഖ് മനസ്സിലാക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
തുടർന്ന് സൗഹൃദംസ്ഥാപിച്ച് കടമുറിക്കുള്ളിലെത്തിയ ഷഫീഖ് രാജനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വ്യാപാരിക്ക് മദ്യമോ മറ്റ് മയക്കുമരുന്നോ നൽകി ബോധരഹിതനാക്കിയിരുന്നോ എന്ന് വ്യക്തമല്ല. ബൈക്ക്, സ്വർണാഭരണം, പണം എന്നിവ കണ്ടെത്തുന്നതിനായി പോലീസ് ചോദ്യംചെയ്യലും പരിശോധനയും നടത്തുന്നുണ്ട്.
നിർണായകവിവരങ്ങൾ നൽകിയത് സി.സി.ടി.വി.
വടകര: വ്യാപാരി രാജന്റെ കൊലപാതകത്തിൽ നിർണായകവിവരങ്ങൾ ലഭിച്ചത് ‘ന്യൂ ഇന്ത്യ’ ഹോട്ടലിലെ സി.സി.ടി.വി.യിൽനിന്നാണ്.
പ്രതിയുടെ വ്യക്തമായചിത്രം ഉൾപ്പെടെ പുറത്തുവിടാൻകഴിഞ്ഞതും ഇവിടുത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ്. വടകരയിൽ പലയിടത്തും തെരുവുവിളക്കുകളും സി.സി.ടി.വി.യും ഇല്ലാത്തത് പോലീസിന് അന്വേഷണത്തിൽ പ്രതിസന്ധിയായിരുന്നു. പ്രധാനപ്പെട്ട ചില സ്ഥലങ്ങളിൽ സി.സി.ടി.വി. ഉണ്ടെങ്കിലും രാത്രി പ്രവർത്തിപ്പിക്കാറില്ല എന്ന മറുപടിയാണ് പോലീസിന് ലഭിച്ചത്.
സാമൂഹികമാധ്യമം വഴി പരിചയപ്പെട്ടശേഷം സൗഹൃദം സ്ഥാപിച്ച് വടകരയിലെത്തിയ പ്രതിയും രാജനും കണ്ടുമുട്ടിയതുൾപ്പെടെ നിർണായകവിവരങ്ങൾ ശബ്ദസഹിതം ഹോട്ടലിലെ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്.
ഷഫീഖ് രാജനൊപ്പം ബൈക്കിൽ കടയുടെ ഭാഗത്തേക്കുപോവുന്നത്, കടയിൽനിന്ന് ഷഫീഖ് തനിയെ ഹോട്ടലിലേക്കുവന്ന് കുപ്പിവെള്ളം വാങ്ങുന്നത്, സമീപത്തുനിന്ന് കടലവാങ്ങുന്നത്, കൊലപാതകത്തിനുശേഷം ബൈക്കിൽ രക്ഷപ്പെടുന്നത് ഉൾപ്പെടെയുള്ള നിർണായകവിവരങ്ങളാണ് ഇവിടെനിന്ന് ലഭിച്ചത്.
പ്രതിയെ വടകര സ്വദേശിയായ മറ്റൊരാൾ തിരിച്ചറിഞ്ഞതും പോലീസ് പുറത്തുവിട്ട ഇവിടെനിന്നുള്ള ദൃശ്യത്തിൽനിന്നാണ്.
Content Highlights: shafeeq accused in vadakara merchant murder is habitual offender
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..