ബത്തേരിയിലെ യുവാവിന്റെ മരണത്തിലും ഷൈബിന് പങ്ക്; മുന്‍ എസ്.ഐ. കീഴടങ്ങിയത് പണം തീര്‍ന്നതോടെ


മുൻ എസ്.ഐ. സുന്ദരൻ സുകുമാരൻ, ഷൈബിൻ അഷ്‌റഫ് | ഫയൽചിത്രം

നിലമ്പൂര്‍: നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫിനെ കൊന്ന കേസിലെ പ്രതി മുന്‍ എസ്.ഐ. സുന്ദരന്‍ സുകുമാരനെ ചോദ്യംചെയ്തതില്‍നിന്ന് മറ്റൊരു കൊലപാതകത്തിന്റേതടക്കം കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ബത്തേരി പുതിയവീട്ടില്‍ ദീപേഷിന്റെ(30) മരണത്തില്‍ ഷൈബിന്‍ അഷറഫിനും കൂട്ടാളികള്‍ക്കും പങ്കുള്ളതായാണ് തെളിവ് ലഭിച്ചത്.

2010-ല്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് സുന്ദരന്‍ സുകുമാരന്‍ നാട്ടുവൈദ്യന്‍ കൊലപാതകക്കേസിലെ മുഖ്യപ്രതി പ്രവാസി വ്യവസായി ഷൈബിന്‍ അഷറഫുമായി പരിചയപ്പെടുന്നത്. വാഹനാപകട കേസ് ഒത്തുതീര്‍പ്പാക്കാന്‍ സഹായിച്ച ഇയാള്‍ പിന്നീട് ഷൈബിന്റെ അടുപ്പക്കാരനായി. ഷൈബിനൊപ്പം ദുബായ് സന്ദര്‍ശിച്ചിട്ടുമുണ്ട്.

2014 ഒക്ടോബര്‍ ആറിന് ബത്തേരി സ്വദേശി ദീപേഷിനെ ഷൈബിനും കൂട്ടരും തല്ലി പരിക്കേല്‍പ്പിച്ചിരുന്നു. ബത്തേരിയില്‍ നടന്ന വടംവലി മത്സരത്തില്‍ തോല്‍പ്പിച്ച ടീമിന്റെ കൂടെ നിന്ന് ഷൈബിനെ പരിഹസിച്ചതായിരുന്നു കാരണം. ഈ കേസ് ഒത്തുതീര്‍പ്പാക്കിയെങ്കിലും ദീപേഷ് പിന്നീട് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. അതിനു പിന്നിലും ഷൈബിനും കൂട്ടരുമാണെന്ന് തെളിവ് ലഭിച്ചതായി പോലീസ് പറഞ്ഞു.

ഇതേ സമയത്താണ് ദുബായില്‍ ഹാരിസും മാനേജര്‍ ചാലക്കുടി സ്വദേശിനി ഡെന്‍സിയും കൊല്ലപ്പെട്ടത്. അത് കൊലപാതകമായിരുന്നുവെന്ന് സംഘത്തിലെ അംഗവും ഷൈബിന്റെ കൂട്ടാളിയുമായ നൗഷാദ് സെക്രട്ടേറിയറ്റിനു മുന്‍പിലെത്തി ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു. കുറ്റകൃത്യങ്ങളുടെ ദൃശ്യങ്ങളടങ്ങിയ പെന്‍ ഡ്രൈവ് പോലീസിന് നല്‍കുകയും ചെയ്തു. അതോടെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

ഷൈബിനെ മേയ് 10-നാണ് നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അതോടെ മുന്‍ എസ്.ഐ. സുന്ദരന്‍ സുകുമാരന്‍ ഒളിവില്‍പോയി. ഇയാളും ഷൈബിനുമായി ബന്ധമുള്ള ഗുണ്ടാനേതാവിന്റെ സഹായത്തോടെ കോഴിക്കോട്ടും പിന്നീട് പറശ്ശിനിക്കടവ്, ഓച്ചിറ, മധുര, രാമേശ്വരം, തെങ്കാശി, രാജപാളയം തുടങ്ങിയ അമ്പലങ്ങളിലും റെയില്‍വേ പരിസരങ്ങളിലും താമസിച്ചു. പണം തീര്‍ന്നതോടെയാണ് പോലീസില്‍ കീഴടങ്ങാന്‍ സന്നദ്ധനായത്.

അതിനിടെ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമവും പാളി. തുടര്‍ന്ന് കഴിഞ്ഞ 10-നാണ് ഇടുക്കിയിലെ മുട്ടം കോടതിയില്‍ കീഴടങ്ങിയത്.

സുന്ദരനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡി കഴിഞ്ഞ് ഞായറാഴ്ച നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഡിവൈ.എസ്.പി. സാജു കെ. അബ്രഹാം, സി.ഐ. പി. വിഷ്ണു, എസ്.ഐ.മാരായ നവീന്‍ ഷാജ്, എം. അസ്സൈനാര്‍, എ.എസ്.ഐ.മാരായ കെ. അനില്‍കുമാര്‍, റെനി ഫിലിപ്പ്, വി.കെ. പ്രദീപ്, സ്‌ക്വാഡ് അംഗങ്ങളായ എന്‍.പി. സുനില്‍, കെ.ടി. ആസിഫലി, അഭിലാഷ്, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Content Highlights: shaba shareef murder case accused shaibin has link with deepesh death in bathery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented