ലഹരിവില്‍പന ചോദ്യംചെയ്തു, പാലക്കാട്ട് SFI നേതാവ് അടക്കമുള്ളവരെ വീട്ടില്‍കയറി ആക്രമിച്ചെന്ന് പരാതി


തിരുവോണദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം.

ആക്രമണത്തിൽ പരിക്കേറ്റവർ | Screengrab: Mathrubhumi News

പാലക്കാട്: കൂറ്റനാട് ചാലിശ്ശേരിയില്‍ എസ്.എഫ്.ഐ. നേതാവ് ഉള്‍പ്പെടെയുള്ളവരെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. എസ്.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം നിമേഷ്, ജിഷ്ണു, ലമീസ് എന്നിവര്‍ക്ക് നേരേയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ഇവരെ കൂറ്റനാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവോണദിവസം രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ആക്രമണത്തിന് പിന്നില്‍ പ്രദേശത്തെ ലഹരിവില്‍പ്പന സംഘമാണെന്നാണ് പരിക്കേറ്റവരുടെ ആരോപണം. പ്രദേശത്തെ ലഹരിവില്‍പ്പനയും ഉപയോഗവും ചോദ്യംചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്നും ഇവര്‍ പറഞ്ഞു.

ഇരുപതോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇരുമ്പുകമ്പിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങളുമായാണ് ആക്രമിക്കാനെത്തിയത്. ഇവര്‍ എം.ഡി.എം.എ. അടക്കമുള്ള ലഹരിമരുന്നുകള്‍ ഉപയോഗിച്ചിരുന്നു. ഒപ്പം കളിച്ചുവളര്‍ന്നവരായതിനാല്‍ അവരുടെ ഈ പ്രവൃത്തിയെ ചോദ്യംചെയ്തു. ഇതാകാം ആക്രമണത്തിന് കാരണമായതെന്നും പരിക്കേറ്റവര്‍ പറഞ്ഞു.

അതേസമയം, പാലക്കാട്ടെ സംഭവം ഒറ്റപ്പെട്ടതല്ലെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പ്രതികരിച്ചു. അടുത്തിടെ സംസ്ഥാനത്തെ നാലിടങ്ങളില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മയക്കുമരുന്ന് മാഫിയകളുടെ ആക്രമണങ്ങള്‍ക്കിരയായി. സ്റ്റുഡന്റ് വിജിലന്‍സ് സ്‌ക്വാഡ് രൂപവത്കരിച്ച് മയക്കുമരുന്നിനെതിരേ എസ്.എഫ്.ഐ. കാമ്പസുകളില്‍ വലിയ ക്യാമ്പയിന് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ ഇത് ആരംഭിച്ചതുമുതല്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കുനേരേ മയക്കുമരുന്ന് മാഫിയകള്‍ വ്യാപകമായ ആക്രമണം നടത്തുകയാണെന്നും ഇതിനെതിരേ ശക്തമായി പ്രതിഷേധിക്കുമെന്നും പി.എം. ആര്‍ഷോ പറഞ്ഞു.


Content Highlights: sfi workers attacked by drugs mafia in koottanadu chalissery palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented