Screengrab: Mathrubhumi News
ആലപ്പുഴ: ഹരിപ്പാട് എസ്.എഫ്.ഐ. വനിതാ നേതാവിനെ ഡി.വൈ.എഫ്.ഐ. നേതാവ് ആക്രമിച്ച സംഭവം ഒത്തുതീര്‍പ്പിലേക്ക്. മര്‍ദനമേറ്റ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാനായി പോലീസ് ശ്രമിച്ചെങ്കിലും പരാതിയില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ നിലപാട്. ഇതോടെ സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പരിക്കുകളോടെ ചികിത്സതേടിയ പെണ്‍കുട്ടി കഴിഞ്ഞദിവസം തന്നെ ആശുപത്രി വിട്ടിരുന്നു.
എസ്.എഫ്.ഐ. നേതാവായ വിദ്യാര്‍ഥിനിയെ ഡി.വൈ.എഫ്.ഐ. നേതാവും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുമായ യുവാവാണ് ആക്രമിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കുമാരപുരം കവറാട്ട് ക്ഷേത്രത്തിനടുത്തായിരുന്നു സംഭവം. ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം തന്നെ മര്‍ദിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
അതേസമയം, പരാതി ലഭിക്കാഞ്ഞതിനാല്‍ കേസെടുത്തില്ലെന്നാണ് പോലീസിന്റെ പ്രതികരണം. എങ്കിലും വനിതാ എസ്.ഐ. മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. പരാതിയില്ലെന്ന നിലപാടിലായിരുന്നു പെണ്‍കുട്ടിയെന്ന് ഹരിപ്പാട് എസ്.എച്ച്.ഒ. പറഞ്ഞു.
യുവാവും പെണ്‍കുട്ടിയും അടുത്ത പരിചയക്കാരായിരുന്നു. അടുത്തിടെ തമ്മില്‍ത്തെറ്റി. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടി സി.പി.എമ്മിനും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. ഡി.വൈ.എഫ്.ഐ. നിയോഗിച്ച അന്വേഷണ കമ്മിഷന്‍ തെളിവെടുപ്പു നടത്തുകയുംചെയ്തു. ഇതേത്തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. ഇയാള്‍ക്കെതിരേ മറ്റു ചില യുവതികളും ഡി.വൈ.എഫ്.ഐ. നേതൃത്വത്തിനു പരാതി നല്‍കിയിട്ടുണ്ട്.
ഇതിനിടെ യുവാവിന്റെ വിവാഹം മുടക്കാന്‍ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും ആരോപണമുണ്ട്
Content Highlights: sfi woman leader attacked by dyfi leader in harippad alappuzha


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..