ആക്രമണത്തെ തുടർന്ന് ആശുപത്രിയിലായ വിദ്യാർഥിനി
ആലപ്പുഴ: ഹരിപ്പാട് എസ്.എഫ്.ഐ ഏരിയാ പ്രസിഡന്റായ വിദ്യാര്‍ഥിനിയെ ഡിവൈഎഫ്‌ഐ നേതാവ് ബൈക്കിടിച്ച് വീഴ്ത്തി മര്‍ദിച്ചതായി പരാതി. ഡി.വൈ.എഫ്.ഐ ബ്ലോക് ഭാരവാഹിയും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അമ്പാടി ഉണ്ണിക്കെതിരെയാണ് പരാതി. തലയ്ക്ക് മുറിവേറ്റ വിദ്യാര്‍ഥിനി പി. ചിന്നുവിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരള സര്‍വകലാശാല വൈസ് ചെയര്‍പേഴ്‌സണ്‍ കൂടിയാണ് മര്‍ദനത്തിനിരയായ ചിന്നു.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. മറ്റൊരു എസ്.എഫ്.ഐ പ്രവര്‍ത്തകനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു പി. ചിന്നു. വഴിയില്‍വച്ച് ഇവരെ ബൈക്കിടിച്ച് വീഴ്ത്തിയ ശേഷം ഉണ്ണി ചിന്നുവിനെ മര്‍ദിച്ചതായാണ് പരാതി. ഉണ്ണിക്കൊപ്പം നിരവധി സി.പി.എം അനുഭാവികളും ഇവരെ മര്‍ദിച്ചതായി പറയുന്നു.
മോശം പെരുമാറ്റത്തിന്റെ പേരില്‍ അമ്പാടി ഉണ്ണിക്കെതിരെ ചിന്നുവും മറ്റ് ചില പെണ്‍കുട്ടികളും സി.പി.എം ഏരിയാ നേതൃത്വത്തിനും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിക്കും പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ ഡി.വൈ.എഫ്.ഐ നേതൃത്വം കമ്മീഷനെ ചുമതലപ്പെടുത്തി അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതി ചിന്നുവിനെ ആക്രമിച്ചത്.
Content Highlights: sfi student attacked by dyfi leader
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..