സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു(ഇടത്ത്), എസ്.എഫ്.ഐ പ്രവർത്തകർ പി.എം. അർഷോയ്ക്ക് നൽകിയ സ്വീകരണം
കൊച്ചി: പോലീസ് കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിക്ക് സ്വീകരണം നല്‍കിയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. മൂന്ന് പോലീസുകാര്‍ക്കെതിരേയാണ് വകുപ്പുതല നടപടി സ്വീകരിച്ചതെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും കമ്മിഷണര്‍ പറഞ്ഞു.
പോലീസ് കസ്റ്റഡിയിലിരിക്കെ എസ്.എഫ്.ഐ. നേതാവിന് പ്രവര്‍ത്തകര്‍ സ്വീകരണം സംഘടിപ്പിച്ചതില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ സംഭവിച്ചെന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞത്. എന്നാലും ഇതൊന്നും അനുവദിക്കാന്‍ പാടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോയ്ക്ക് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയത്. ജയിലിലേക്ക് പോകുന്നതിന് മുമ്പ് മാലയിട്ടും മുദ്രാവാക്യം വിളിച്ചുമാണ് പ്രവര്‍ത്തകര്‍ സംസ്ഥാന സെക്രട്ടറിയെ ജയിലിലേക്ക് പറഞ്ഞയച്ചത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു ഇതെല്ലാം.
വധശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. അര്‍ഷോ. വധശ്രമ കേസില്‍ മൂന്നുമാസം മുമ്പ് അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ കൂടി പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം റദ്ദാക്കിയത്.
അര്‍ഷോയെ ഉടന്‍ അറസ്റ്റ് ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കോടതി നിര്‍ദേശമുണ്ടായിട്ടും പോലീസ് എസ്.എഫ്.ഐ. നേതാവിനെ പിടികൂടിയില്ല. അര്‍ഷോ ഒളിവിലാണെന്നായിരുന്നു പോലീസിന്റെ വാദം. ഇതിനിടെ, മലപ്പുറത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത അര്‍ഷോ, സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് സംഭവം വീണ്ടും വിവാദമായത്. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് അടക്കം പോലീസിനെ സമീപിച്ചതോടെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിന്നീട് അര്‍ഷോയെ അറസ്റ്റ് ചെയ്തത്.
Content Highlights: sfi state secretary pm arsho got workers reception in police custody action taken against officers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..