അറസ്റ്റിലായ എസ്.എഫ്.ഐ. വൈപ്പിൻ ഏരിയ സെക്രട്ടറി എം.എസ്. എനോഷ്
വൈപ്പിന്‍: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച എസ്.എഫ്.ഐ. വൈപ്പിന്‍ ഏരിയ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയംഗവുമായ എം.എസ്. എനോഷ് (21) അറസ്റ്റിലായി. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഞാറയ്ക്കല്‍ ശക്തിധര ക്ഷേത്രത്തിലെ ഉത്സവത്തിനു വെഞ്ചാമരം വീശാനെത്തിയ എടവനക്കാട് സ്വദേശി അനന്തുവിനെയാണ് ആക്രമിച്ചത്. അക്രമത്തില്‍ യുവാവിന്റെ മുന്‍നിരയിലെ രണ്ട് പല്ലുകള്‍ തകര്‍ന്നു. നാലംഗ അക്രമിസംഘത്തിലെ മറ്റു മൂന്ന് പ്രതികളും ഒളിവിലാണ്.
ഇതിനിടെ എസ്.എഫ്.ഐ. നേതാവിനെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ.യും എസ്.എഫ്.ഐ.യും ചേര്‍ന്ന് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പോലീസ്, നിയമം നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് ഞാറയ്ക്കല്‍ സി.ഐ. രാജന്‍ കെ. അരമന പറഞ്ഞു.
കുറ്റവാളികള്‍ ആരായിരുന്നാലും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ എത്തിക്കണമെന്നതാണ് സര്‍ക്കാരിന്റെ നിര്‍ദേശമെന്നും പോലീസ് വ്യക്തമാക്കി.
Content Highlights: sfi leader arrested in vypin
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..