പ്രതീകാത്മക ചിത്രം/മാതൃഭൂമി
കൊച്ചി: വധശ്രമക്കേസില്‍ എസ്.എഫ്.ഐ. എറണാകുളം ജില്ലാ പ്രസിഡന്റ് പി.എം. അര്‍ഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളില്‍ പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനില്‍ തോമസ് ജാമ്യം റദ്ദാക്കിയത്. ഉടന്‍ അറസ്റ്റ് ചെയ്യാനും നിര്‍ദേശിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തനം എന്നാല്‍ ക്രിമിനല്‍ കേസുകളില്‍ പങ്കാളിയാകുകയാണെന്ന തെറ്റായ ധാരണയാണ് യുവ നേതാവിനുള്ളതെന്ന് കോടതി വിലയിരുത്തി. അര്‍ഷോയ്ക്ക് എതിരേ വിവിധ സ്റ്റേഷനുകളില്‍ നിലവിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനും നിര്‍ദേശിച്ചു.
2019 മാര്‍ച്ച് 20-ന് അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്. മറ്റൊരു കേസില്‍ അര്‍ഷോയ്ക്ക് അനുകൂലമായി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി.ക്ക് നിര്‍ദേശം നല്‍കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അര്‍ഷോ നല്‍കിയ ഹര്‍ജിയില്‍ ക്രിമിനല്‍ കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന തെറ്റായ റിപ്പോര്‍ട്ട് പോലീസ് നല്‍കിയതിനെ കുറിച്ച് അന്വേഷിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം 10 കേസുകള്‍ അര്‍ഷോയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് എറണാകുളം എ.സി.പി. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ മാത്രം 35 കേസുകളുണ്ട്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മര്‍ദനത്തിന് ഇരയായ കോട്ടയം സ്വദേശി നിസാം നാസര്‍ ആണ് ഹര്‍ജി നല്‍കിയത്.
Content Highlights: sfi eranakulam president bail revoked by high court


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..