ഡ്രൈവിങ് ടെസ്റ്റിനിടെ ലൈംഗികാതിക്രമമെന്ന് പരാതി; വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പെന്‍ഡ് ചെയ്തു. പത്തനാപുരം സബ് റീജണല്‍ ഓഫീസിലെ ഇന്‍സ്പെക്ടറും കേരള മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായ എ.എസ്. വിനോദിനെതിരേയാണ് നടപടി.

മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്നുനടന്ന അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. കൊല്ലം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. എച്ച്. അന്‍സാരി, കൊട്ടാരക്കര ജോ. ആര്‍.ടി.ഒ. റീജ, തിരുവനന്തപുരം സൗത്ത് സോണ്‍ ഡി.ടി.സി. ഓഫീസിലെ ജോ. ആര്‍.ടി.ഒ. എസ്. സ്വപ്ന എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷസംഘം മൊഴിയെടുത്തിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നടപടി. പത്തനാപുരം പോലീസും കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ 19-ന് പട്ടാഴി വടക്കേക്കര ചെളിക്കുഴിയില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കവേ കാറിനുള്ളില്‍വെച്ച് ലൈംഗികാതിക്രമം ഉണ്ടായെന്നാണ് പരാതി. ഈ സമയത്ത് യുവതിയും ഇന്‍സ്‌പെക്ടറും മാത്രമാണ് കാറിലുണ്ടായിരുന്നത്.

പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി; വിവാദമായപ്പോള്‍ തിരുത്തി

തിരുവനന്തപുരം: പരാതിപ്പെട്ട യുവതിയുടെ പേര് മോട്ടോര്‍വാഹനവകുപ്പ് പരസ്യപ്പെടുത്തി. ലൈംഗികാതിക്രമക്കേസുകളിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമമാണ് എ.ഡി.ജി.പി. എസ്. ശ്രീജിത്ത് ഒപ്പിട്ട ഉത്തരവില്‍ ലംഘിക്കപ്പെട്ടത്. തുടര്‍ന്ന് തെറ്റുതിരുത്തി പുതിയ സസ്‌പെന്‍ഷന്‍ ഉത്തരവിറക്കി.

ഉത്തരവ് തയ്യാറാക്കിയ ഉടന്‍ ഇത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയുംചെയ്തു. സസ്പെന്‍ഷന്‍ ഉത്തരവ് തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് പരാതിക്കാരിയുടെ പേര് കടന്നുകൂടാന്‍ ഇടയാക്കിയതെന്ന് അറിയുന്നു.

ഗൂഢാലോചനയെന്ന് അസോസിയേഷന്‍

സംഘടിതമായ ഗൂഢാലോചന സംഭവത്തിന് പിന്നിലുള്ളതായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ടുമെന്റ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍ ആരോപിച്ചു. അമിതഭാരം കയറ്റിയ ലോറികള്‍ പിടികൂടിയ സംഭവത്തില്‍ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ഇളവുകള്‍ നല്‍കാത്തതിലും അമര്‍ഷമുണ്ടായിരുന്നു. ഒറ്റയ്ക്ക് ഡ്രൈവിങ് ടെസ്റ്റ് നടത്തണമെന്ന നിര്‍ദേശം ഉദ്യോഗസ്ഥരെ വ്യാജപരാതി നല്‍കി കുടുക്കാന്‍ ഇടയാക്കും. ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ ഓഗസ്റ്റ് എട്ടുമുതല്‍ ഡ്രൈവിങ് ടെസ്റ്റ് ബഹിഷ്‌കരിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

Content Highlights: sexual harassment while driving test vehicle inspector suspended in pathanapuram

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022


IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022

Most Commented