വിദ്യാര്‍ഥിനികള്‍ക്ക് നേരേ ലൈംഗികാതിക്രമം; കണ്ണൂരിലെ എല്‍.പി. സ്‌കൂള്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവ്


നാല് കേസുകള്‍ കോടതി പരിഗണിക്കുകയും പല വകുപ്പുകളിലായി പ്രതിയെ 79 വര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയുമായിരുന്നു. 

പ്രതി ഗോവിന്ദൻ.

കണ്ണൂര്‍: എല്‍.പി. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നേരേ ക്ലാസ് മുറിയില്‍ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ അധ്യാപകന് 79 വര്‍ഷം കഠിനതടവ്. പെരുന്തട്ടയിലെ എല്‍.പി. സ്‌കൂള്‍ അധ്യാപകനായിരുന്ന കണ്ണൂര്‍ ആലപ്പടമ്പ് ചൂരല്‍ സ്വദേശി പുതുമന ഇല്ലം ഗോവിന്ദനെ(50)യാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ കോടതി ജഡ്ജി പി. മുജീബ് റഹ്‌മാന്‍ ശിക്ഷിച്ചത്. പ്രതി 2.75 ലക്ഷം രൂപ പിഴയും ഒടുക്കണം.

അധ്യാപകനായിരുന്ന ഗോവിന്ദന്‍ 2013 ജൂണ്‍ മുതല്‍ 2014 ജനുവരി വരെയുള്ള കാലയളവില്‍ അഞ്ചുവിദ്യാര്‍ഥിനികളെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. സംഭവത്തില്‍ 2014 ഫെബ്രുവരിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ സര്‍വീസില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

ലൈംഗികാതിക്രമം നടന്നവിവരം അറിഞ്ഞിട്ടും പോലീസില്‍ അറിയിക്കാത്തതിന് സ്‌കൂളിലെ പ്രധാനാധ്യപികയെയും മറ്റൊരു അധ്യാപികയെയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ ഇരുവരെയും കോടതി വെറുതെവിട്ടു.

അഞ്ചുവിദ്യാര്‍ഥികള്‍ക്കെതിരേ നടന്ന അതിക്രമങ്ങള്‍ അഞ്ചുകേസുകളായാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ഒരു കേസില്‍ പരാതിക്കാരുമായി പ്രതി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. മറ്റുനാല് കേസുകള്‍ കോടതി പരിഗണിക്കുകയും പല വകുപ്പുകളിലായി പ്രതിയെ 79 വര്‍ഷം കഠിനതടവിന് ശിക്ഷിക്കുകയുമായിരുന്നു.

പെരിങ്ങോം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്ന പി.ബി. സജീവ്, സുഷീര്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറിമോള്‍ ജോസ് ഹാജരായി. വിചാരണയ്ക്കിടെ കേസിലെ സാക്ഷിയായ സ്‌കൂളിലെ ഒരു അധ്യാപിക കൂറുമാറുകയും ചെയ്തിരുന്നു.

Content Highlights: sexual harassment against students kannur school teacher gets 79 years imprisonment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented