NSS ക്യാമ്പിനിടെ വിദ്യാര്‍ഥിനികള്‍ വസ്ത്രംമാറുന്നത് ഒളിഞ്ഞുനോക്കി; അധ്യാപകനെതിരെ കേസ്


ഹരി ആർ വിശ്വനാഥ്

തൊടുപുഴ: കഞ്ഞിക്കുഴിയില്‍ എന്‍.എസ്.എസ് ക്യാമ്പിനെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകനെതിരെ കേസ്. പത്തനംതിട്ട സ്വദേശിയായ അധ്യാപകന്‍ ഹരി ആര്‍ വിശ്വനാഥിനെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നയിടത്തേക്ക് ഒളിഞ്ഞുനോക്കുകയും മുറി തുറന്ന് അകത്ത് കയറി ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അധ്യാപകന്‍ ഒളിവില്‍ പോയി ഇയാളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്.



എട്ട് വിദ്യാര്‍ഥിനികള്‍ക്ക് ഇത്തരത്തില്‍ ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് ഈ വിദ്യാര്‍ഥിനികളുടെ മൊഴിയെടുത്തു. ഒരു പെണ്‍കുട്ടി രേഖാമൂലം തന്നെ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.

സമാനമായി ഇതിന് മുമ്പും ഈ അധ്യാപകന്‍ വിദ്യാര്‍ഥിനികോളോട് ലൈംഗിക ചുവയോടെ സംസാരിച്ചിരുന്നുവെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മുന്‍പ് പരാതി ഉയര്‍ന്നപ്പോള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നു. സമാനമായ തരത്തില്‍ ഇപ്പോള്‍ പരാതി ഉയര്‍ന്നപ്പോഴും പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.

Content Highlights: Sexual harassment in NSS Camp ,Teacher Arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented