അറസ്റ്റിലായ അർജുൻ | Photo: Screengrab/ Mathrubhumi News
ആറ്റിങ്ങല്‍: പൊതുസ്ഥലത്ത് അശ്ലീല രീതിയില്‍ വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പോലീസ് പിടികൂടി. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചായിരുന്നു വീഡിയോ ചിത്രീകരണം. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം.
കാരേറ്റ് തൊളിക്കുഴി സ്വദേശി അര്‍ജുന്‍, മുതുവിള സ്വദേശി ഷമീര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അര്‍ജുനാണ് പാന്റിനു മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് കറങ്ങിനടന്നത്. ബസ് സ്റ്റാന്റ്, ചായക്കട ഉള്‍പ്പടെ തിരക്കേറിയ സ്ഥലത്തെത്തിയായിരുന്നു ഇരുവരുടേയും അഭ്യാസം. നാട്ടുകാര്‍ പ്രതികരിച്ചിട്ടും മടങ്ങിപ്പോകാന്‍ തയ്യാറായില്ല.
ഒടുവില്‍ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസെത്തിയിട്ടും കൂസലില്ലാതെ നിന്ന ഇവര്‍ തങ്ങള്‍ പ്രാങ്ക് വീഡിയോ ചിത്രീകരിക്കുകയാണെന്നും സമീപത്തുള്ള കാറില്‍ ക്യാമറയുമായി സുഹൃത്തുണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് പോലീസ് ഇരുവരേയും സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ഇവർ ധരിച്ചിരുന്ന സ്ത്രീകളുടെ അടിവസ്ത്രം ഊരിമാറ്റിയ ശേഷമാണ് വിട്ടയച്ചത്.
Content Highlights: sexual assault stock video in public place 2 arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..