പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പത്തനംതിട്ട: ആറന്മുള പോലീസ് സ്റ്റേഷനിലെ അടുക്കളയിലെ താൽക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച എ.എസ്.ഐ. അറസ്റ്റിൽ. ആറന്മുള സ്റ്റേഷൻ എ.എസ്.ഐ. സജീഫ് ഖാൻ ആണ് അറസ്റ്റിലായത്. സ്റ്റേഷൻ അടുക്കളയിൽവെച്ച് താത്കാലിക ജീവനക്കാരിയായ 41-കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്ന പരാതിയിലാണ് അറസ്റ്റ്.
പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിനെത്തുടർന്ന് പ്രതിയായ സജീഫ് ഖാൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. അപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇയാൾ പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ വൈകിട്ടോടെ ഹാജരായത്. തുടർന്ന് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ മാസം 13-ാം തീയതിയാണ് പരാതിക്കിടയായ സംഭവം. സ്റ്റേഷൻ വൃത്തിയാക്കിക്കൊണ്ടിരുന്ന താത്കാലിക ജീവനക്കാരിയെ ഗ്രേഡ് എ.എസ്.ഐ. സജീഫ് ഖാൻ കടന്നുപിടിച്ചതെന്നായിരുന്നു ഇയാൾക്കെതിരെയുള്ള കേസ്. യുവതി പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സജീഫ് ഖാനെ കഴിഞ്ഞമാസം 18ന് ഔദ്യോഗിക ചുമതലയിൽ നിന്ന് നീക്കുകയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് ഇയാൾ ഒളിവിൽ പോയിരുന്നു.
ജോലിസ്ഥലത്തെ ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിച്ചു തുടങ്ങിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Content Highlights: sexual assault case is sajeef Khan arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..