ഡാനി ആൽവസ് | ഫയൽചിത്രം | AFP
മഡ്രിഡ്: ബ്രസീലിയന്‍ ഫുട്ബോള്‍ താരം ഡാനി ആല്‍വസ് സ്പെയിനില്‍ പോലീസ് കസ്റ്റഡിയില്‍. നിശാക്ലബ്ബില്‍ യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് ഡാനി ആല്‍വസിനെ ബാഴ്സലോണ പോലീസ് വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തത്. ജനുവരി രണ്ടാം തീയതിയാണ് യുവതി ആല്‍വസിനെതിരേ പരാതി നല്‍കിയത്.
ഡിസംബര്‍ 30-ാം തീയതി രാത്രി ബാഴ്സലോണയിലെ നിശാക്ലബില്‍വെച്ച് ഡാനി ആല്‍വസ് മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. തന്റെ പാന്റ്സിനുള്ളില്‍ കൈ കടത്തി അതിക്രമം കാട്ടിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം, സംഭവദിവസം ക്ലബ്ബില്‍പോയിരുന്നതായി വ്യക്തമാക്കിയ ഡാനി ആല്‍വസ് യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചു. പരാതിക്കാരിയെ ഇതിന് മുന്‍പ് കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഖത്തര്‍ ലോകകപ്പിന് പിന്നാലെ അവധി ആഘോഷിക്കാനായാണ് ഡാനി ആല്‍വസ് ബാഴ്സലോണയിലെത്തിയത്. നേരത്തെ ബാഴ്സലോണ, യുവന്റസ് തുടങ്ങിയ മുന്‍നിര ക്ലബുകളില്‍ കളിച്ചിരുന്ന 39-കാരനായ താരം, നിലവില്‍ മെക്സിക്കന്‍ ക്ലബായ പ്യൂമാസിലാണ് കളിക്കുന്നത്.
Content Highlights: sexual assault case brazil footballer dani alves detained in spain
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..