ഡ്രൈവറെ യുവതിക്കൊപ്പമിരുത്തി ഫോട്ടോയെടുത്തു, സദാചാരഗുണ്ടകളുടെ ലൈംഗികാതിക്രമം; രണ്ടുപേര്‍ അറസ്റ്റില്‍


ഓട്ടോറിക്ഷയില്‍ വരുകയായിരുന്നു യുവതി. ഡ്രൈവര്‍ക്ക് ഫോണ്‍ വന്നപ്പോള്‍ ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തി. ഈ സമയത്താണ് പ്രതികളായ രണ്ടുപേര്‍ ബൈക്കില്‍ ഈ വഴിയെത്തിയത്.

റൗഷാദ്, നിഖിൽ

കുന്നംകുളം: കല്ലുംപുറത്ത് ഓട്ടോറിക്ഷയില്‍ യാത്രചെയ്തിരുന്ന യുവതിയ്ക്കുനേരെ സദാചാര ഗുണ്ടായിസവും ലൈംഗികാതിക്രമവും നടത്തിയ കേസില്‍ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അക്കിക്കാവ് കരിക്കാട് കൊമ്പത്തേയില്‍ വീട്ടില്‍ റൗഷാദ് (32), പെരുമ്പിലാവ് തൈവളപ്പില്‍ വീട്ടില്‍ നിഖില്‍ (27) എന്നിവരെയാണ് എ.സി.പി. ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് ലഹരിപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.

കല്ലുംപുറത്ത് ഓഗസ്റ്റ് 26-ന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. ചങ്ങരംകുളം ഭാഗത്തുനിന്ന് ഓട്ടോറിക്ഷയില്‍ വരുകയായിരുന്നു യുവതി. ഡ്രൈവര്‍ക്ക് ഫോണ്‍ വന്നപ്പോള്‍ ഓട്ടോറിക്ഷ റോഡരികില്‍ നിര്‍ത്തി. ഈ സമയത്താണ് പ്രതികളായ രണ്ടുപേര്‍ ബൈക്കില്‍ ഈ വഴിയെത്തിയത്. ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുന്നത് ഇവര്‍ ചോദ്യംചെയ്തു. ഡ്രൈവറെ ബലമായി പിടിച്ച് യുവതിക്കൊപ്പമിരുത്തി ഫോട്ടോയെടുത്തു. തുടര്‍ന്ന് യുവതിയെ അസഭ്യം പറഞ്ഞ് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഡ്രൈവറെ മര്‍ദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടുപേരുടെയും കൈവശമുണ്ടായിരുന്ന ഫോണുകളും തട്ടിയെടുത്തു. അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് യുവതിയോട് വരണമെന്ന് പറഞ്ഞാണ് പ്രതികള്‍ സ്ഥലംവിട്ടതെന്ന് പോലീസ് പറയുന്നു.

അക്രമത്തിനിരയായവര്‍ നാണക്കേട് ഓര്‍ത്ത് ആദ്യം പരാതി നല്‍കിയില്ല. പിന്നീട് പരാതി ലഭിച്ചതോടെ പോലീസ് കേസെടുത്തു. ഇതോടെ പ്രതികള്‍ ഒളിവില്‍പ്പോയി. ബെംഗളൂരു, എറണാകുളം എന്നിവിടങ്ങളിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. ഒളിവുകേന്ദ്രം മാറുന്നതിനായി തൃശ്ശൂരിലെത്തിയപ്പോഴാണ് റെയില്‍വെ സ്റ്റേഷനില്‍നിന്ന് പിടിയിലായത്.

കേസ് അന്വേഷിക്കാന്‍ കമ്മിഷണര്‍ ആര്‍. ആദിത്യയുടെ നിര്‍ദേശത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. പ്രതികള്‍ തട്ടിയെടുത്ത മൊബൈല്‍ ഫോണുകളും കണ്ടെത്തി.

എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍, എസ്.ഐ. ഷെക്കീര്‍ അഹമ്മദ്, സി.പി.ഒ.മാരായ ശരത്, ആഷിഷ്, അനൂപ്, സുജിത്ത്, ജോണ്‍സണ്‍, ഗിരീശന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: sexual assault case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


'കടല വിറ്റാ ഞങ്ങൾ ജീവിക്കുന്നത്, മരണംവരെ അവർക്ക് ഊന്നുവടിയായി ഞാനുണ്ടാകും'

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented