കുളിമുറിയില്‍ കയറും,അശ്ലീലവീഡിയോ; കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമം, ഹോസ്റ്റല്‍ വാര്‍ഡന്‍ പിടിയില്‍


ഒരുമാസം മുമ്പാണ് അവിവാഹിതനായ 35-കാരന്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലിയില്‍ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം | Getty Images

ഹൈദരാബാദ്: വിദ്യാര്‍ഥികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സ്‌കൂളിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റില്‍. ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളിലെ ബോയ്സ് ഹോസ്റ്റല്‍ വാര്‍ഡനായ 35-കാരനെയാണ് ഹയാത്ത് നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റിലെ അന്തേവാസികളായ ഏഴ് ആണ്‍കുട്ടികള്‍ നല്‍കിയ പരാതിയിലാണ് നടപടി. ഏഴ് പരാതികളിലായി ഇയാള്‍ക്കെതിരേ ഏഴ് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഹോസ്റ്റല്‍ വാര്‍ഡന്‍ ശരീരത്തില്‍ മോശമായ രീതിയില്‍ സ്പര്‍ശിക്കുന്നതായും അശ്ലീലവീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിക്കുന്നതായും ചില വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോട് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുട്ടികളുടെ രക്ഷിതാക്കളാണ് പോലീസില്‍ പരാതി നല്‍കിയത്. രണ്ടുദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

ഒരുമാസം മുമ്പാണ് അവിവാഹിതനായ 35-കാരന്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലിയില്‍ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. ചില വിദ്യാര്‍ഥികളെ ഇയാള്‍ ഭീഷണിപ്പെടുത്തി അശ്ലീലവീഡിയോകള്‍ കാണാന്‍ നിര്‍ബന്ധിച്ചു. കുട്ടികള്‍ ഉറങ്ങുമ്പോള്‍ ഇവര്‍ക്കരികില്‍ എത്തി ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിക്കുകയും ചെയ്തു. മാത്രമല്ല, കുട്ടികളുടെ കുളിമുറിയില്‍ കയറി ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചിരുന്നതായും പോലീസ് പറഞ്ഞു.

നിരവധി തവണ വിദ്യാര്‍ഥികള്‍ ഇയാളുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിരുന്നു. ഇതെല്ലാം പുറത്തുപറയരുതെന്ന് പ്രതി കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അതിക്രമത്തിന് ഇരയായ ചില കുട്ടികള്‍ വിവരം രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് പോലീസില്‍ പരാതിയെത്തിയത്.

Content Highlights: sexual assault against seven minor boys hyderabad school hostel warden arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented