അനിൽകുമാർ
ഏറ്റുമാനൂര്‍: വീട്ടമ്മയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂര്‍ ഓണംതുരുത്ത് പ്രാവട്ടം ഭാഗത്ത് കളത്തില്‍പറമ്പില്‍ വീട്ടില്‍ മുത്തുപ്പട്ടര് എന്ന് വിളിക്കുന്ന അനില്‍കുമാറി (35)നെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞ ദിവസം വീട്ടമ്മയുടെ നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളെ അന്വേഷിച്ചുചെന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേരേ വധഭീഷണി മുഴക്കി. പട്ടിക കഷണം കൊണ്ട് ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പോലീസ് സംഘം പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയുംചെയ്തു.
പ്രതി ഏറ്റുമാനൂര്‍ സ്റ്റേഷനിലെ ആന്റി സോഷ്യല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണ്. ഗാന്ധിനഗര്‍ സ്റ്റേഷനില്‍ മോഷണക്കേസും, ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. ഏറ്റുമാനൂര്‍ സ്റ്റേഷന് എസ്.എച്ച്.ഒ. സി.ആര്.രാജേഷ് കുമാര്‍, എസ്.ഐ. വി.എന്‍.ഭരതന്, എ.എസ്.ഐ. സിനോയ് മോന് തോമസ്, സി.പി.ഒ.മാരായ ഡെന്നി പി. ജോയ്, രാകേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
Content Highlights: sexual assault against house wife man arrested in ettumanoor
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..