പ്രതീകാത്മക ചിത്രം/മാതൃഭൂമി
മൈസൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ 'ഗുരുകുല' മാനേജറെ അറസ്റ്റുചെയ്തു. മൈസൂരുവിലെ ഹെബ്ബാളിലുള്ള ഗുരുകുലയുടെ മാനേജരായ ഗിരീഷ് (40) ആണ് അറസ്റ്റിലായത്.
സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും താമസവും ഭക്ഷണവും നല്‍കിവരുന്നതാണ് ഈ 'ഗുരുകുല'. അടുത്തിടെ ഗുരുകുലയില്‍ സംഗീത അധ്യാപികയെ നിയമിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. മാനേജറുടെ സഭ്യമല്ലാത്ത പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട അധ്യാപിക ശിശുക്ഷേമസമിതിയില്‍ തെളിവുസഹിതം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സമിതിയംഗങ്ങള്‍ ഗുരുകുലയിലെത്തി മാനേജറില്‍നിന്ന് ലൈംഗികാതിക്രമം നേരിട്ട 18 പെണ്‍കുട്ടികളില്‍നിന്ന് മൊഴി രേഖപ്പെടുത്തി.
പ്രഥമദൃഷ്ട്യാ മാനേജര്‍ കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ട ശിശുക്ഷേമസമിതി പോലീസില്‍ വിവരമറിയിച്ചതോടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. പെണ്‍കുട്ടികളെ ബാപ്പുജി ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.
Content Highlights: sexual assault against girls gurukula manager arrested in mysuru
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..