സനീഷ്
കാഞ്ഞങ്ങാട്: ചെന്നൈ-മംഗളൂരു എക്‌സ്പ്രസില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമം. അതിക്രമം നടത്തിയയാളുടെ ഫോട്ടോസഹിതം വിദ്യാര്‍ഥിനി പരാതി കൊടുത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി കാഞ്ഞങ്ങാട്ട് അറസ്റ്റിലായി. തൃശ്ശൂര്‍ കാഞ്ഞാണി കാരമുക്കിലെ സനീഷ് (45) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച പുലര്‍ച്ചെ തലശ്ശേരിയില്‍നിന്നാണ് ഇയാള്‍ തീവണ്ടിയില്‍ കയറിയത്. രാവിലെ ആറിന് നീലേശ്വരത്ത് ഇറങ്ങി. ഇതിനിടയിലാണ് അതിക്രമം നടത്തിയത്. ഇയാള്‍ നിര്‍മാണക്കരാറുകാരനാണ്.
മംഗളൂരുവിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനി കാസര്‍കോട് സ്റ്റേഷനിലിറങ്ങി റെയില്‍വേ പോലീസിന് പരാതി നല്‍കി.
മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിയുടെ ഫോട്ടോയും കൈമാറി. കേസ് രജിസ്റ്റര്‍ചെയ്ത റെയില്‍വേ പോലീസ് വിവരം ലോക്കല്‍ പോലീസിലുള്‍പ്പെടെ നല്‍കി. ഫോട്ടോയും കൈമാറി. സാമൂഹിക മാധ്യമങ്ങളിലൂടെ ഫോട്ടോ പുറത്തേക്കും പ്രചരിപ്പിച്ചു.
രാത്രി ഒന്‍പതോടെ കാഞ്ഞങ്ങാട് കോട്ടച്ചേരിയിലെ തട്ടുകടയില്‍ ഭക്ഷണം കഴിക്കുകയായിരുന്ന പ്രതിയെ അവിടെയുണ്ടായിരുന്ന ഒരാള്‍ തിരിച്ചറിഞ്ഞ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. രാജന്‍ ചെറുവത്തൂരിന് വിവരം കൈമാറി. ഉടന്‍ ഹൊസ്ദുര്‍ഗ് പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.
Content Highlights: sexual assault against girl in chennai mangalore express accused arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..