ബാങ്ക് സെക്രട്ടറിക്കെതിരേ ലൈംഗികാതിക്രമ പരാതി ; സംരക്ഷണം വേണമെന്ന് ജീവനക്കാരി


പരാതി നൽകിയ ജീവനക്കാരിക്ക് പഴയ തസ്തികയിൽ നിയമനം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കൊച്ചി: തൃശ്ശൂർ ജില്ലയിലെ ഒരു സഹകരണ ബാങ്ക് സെക്രട്ടറിക്കെതിരേ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച ബാങ്കിലെ തന്നെ ജീവനക്കാരി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരാതി ലഭിച്ചാൽ പോലീസ് സ്വീകരിക്കുന്ന നടപടികൾ അറിയിക്കാൻ നിർദേശിച്ചു.

ജീവനക്കാരി നൽകിയ പരാതിയിൽ ലോക്കൽ കംപ്ലൈന്റ്സ് കമ്മിറ്റി നേരത്തേ നടപടി എടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് സെക്രട്ടറി നൽകിയ ഹർജിയിൽ ഉപ ഹർജിയായിട്ടാണ് സംരക്ഷണം വേണമെന്ന ആവശ്യം പരാതിക്കാരി ഉന്നയിച്ചത്.

എന്നാൽ, സെക്രട്ടറിയും ജീവനക്കാരിയും വ്യത്യസ്തയിടങ്ങളിലാണ് ജോലി ചെയ്യുന്നതെന്ന് സർക്കാർ അറിയിച്ചു. ഇത് കണക്കിലെടുത്താണ് പരാതി ലഭിച്ചാൽ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചത്.

സെക്രട്ടറിക്കെതിരേ ലോക്കൽ കംപ്ലൈന്റ്സ് കമ്മിറ്റി സ്വീകരിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം ഭരിക്കുന്ന ബാങ്ക് ഭരണസമിതി നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലുണ്ട്.

പരാതി നൽകിയ ജീവനക്കാരിക്ക് പഴയ തസ്തികയിൽ നിയമനം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

തൃശ്ശൂർ: തൊഴിലിടങ്ങളിലെ ലൈംഗികപീഡനം തടയുന്ന നിയമപ്രകാരം പരാതി നൽകിയ ബാങ്ക് ജീവനക്കാരിക്ക് മുമ്പ് ജോലിചെയ്തിരുന്ന തസ്തികയിൽത്തന്നെ പുനർനിയമനം നൽകണമെന്നും അവരുടെ അവധികൾ ക്രമീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ജീവനക്കാരിക്ക് സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യം തൊഴിലുടമ ഏർപ്പെടുത്തണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

പീഡനവുമായി ബന്ധപ്പെട്ട് ജീവനക്കാരി തൃശ്ശൂർ ടൗൺ പോലീസിന് നൽകിയ പരാതിയിലുള്ള അന്വേഷണപുരോഗതി സ്റ്റേഷൻ ഹൗസ് ഓഫീസർ ഉടൻ അറിയിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. കാത്തലിക് സിറിയൻ ബാങ്ക് മാനേജിങ് ഡയറക്ടർക്കാണ് ഉത്തരവ് നൽകിയത്. ബാങ്കോ തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസോ പരാതിക്കാരിക്ക് അനുകൂലമായി നടപടിയെടുക്കാത്തത് നിർഭാഗ്യകരമാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

Content Highlights: sexual assault against bank secretary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented