'തലയിണയ്ക്കൊപ്പവും സഹപാഠികൾക്കൊപ്പവും സെക്സ്'; മധ്യപ്രദേശിൽ വിദ്യാർഥികൾ ക്രൂര റാഗിങ്ങിനിരയായി


പ്രതീകാത്മകചിത്രം| Photo: Mathrubhumi Library

ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ വിദ്യാർഥികളെ ക്രൂര റാഗിങ്ങിന് ഇരയാക്കിയ മുതിർന്ന വിദ്യാർഥികൾക്കെതിരെ കേസ്. അസഭ്യവും അശ്ലീലവുമായ പ്രവൃത്തിയിൽ ഏർപ്പെടാൻ മുതിർന്ന വിദ്യാർഥികൾ നിർബന്ധിച്ചുവെന്നാണ് പരാതി. പ്രതികളുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഇന്ദോറിലെ എം.ജി.എം മെഡിക്കൽ കോളേജിലാണ് സംഭവം. തലയിണയ്ക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിച്ചു കാണിക്കാനും സഹപാഠികൾക്കൊപ്പവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സീനിയർ വിദ്യാർഥികൾ തങ്ങളെ നിർബന്ധിക്കുകയായിരുന്നുവെന്ന് ജൂനിയർ വിദ്യാർഥികൾ പോലീസിനോട് പറഞ്ഞു. സീനിയർ വിദ്യാർഥികളുടെ ഫ്ലാറ്റുകളിൽ വെച്ചായിരുന്നു സംഭവമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ക്രൂരമായ റാഗിങ് വിവരം ജൂനിയർ വിദ്യാർഥികൾ തന്നെയാണ് യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷനേയും (യുജിസി) റാഗിങ് വിരുദ്ധ സെല്ലിനെയും വിളിച്ചറിയിച്ചത്.

സംഭവത്തിൽ യുജിസി ഇടപെടുകയും സീനിയർ വിദ്യാർഥികൾക്കെതിരെ കോളേജ് നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. കോളേജിലെ എല്ലാ എം.ബി.ബി.എസ്. വിദ്യാർഥികളുടേയും മൊഴി രേഖപ്പെടുത്തുമെന്ന് ഇന്ദോർ പോലീസ് പറഞ്ഞു.


Content Highlights: Sex With Pillow, Abuse Batchmate: Madhya Pradesh College Ragging Horror

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022


06:18

നിവേദ്യം കള്ള്, നേര്‍ച്ചയായി കിട്ടിയത് 101 കുപ്പി ഓള്‍ഡ് മങ്ക് റം; കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം

Mar 26, 2022

Most Commented