ഹണിട്രാപ്, ലൈംഗിക ബന്ധം, ബ്ലാക്ക്‌മെയിലിങ്; വമ്പന്മാരെ കുടുക്കിയ അര്‍ച്ചന സമ്പാദിച്ചത് 30 കോടി


അർച്ചന നാഗ് | Photo:twitter.com/Abhijitpanda223

ഭുവനേശ്വര്‍: രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ബിസിനസ് വമ്പന്‍മാര്‍ തുടങ്ങി കോടീശ്വരന്‍മാരുമായി വരെ ബന്ധം സ്ഥാപിക്കും. ബന്ധം കൂടുതല്‍ ദൃഢമാകുമ്പോള്‍ വീട്ടിലേക്ക് ക്ഷണിക്കും. ലൈംഗിക ബന്ധത്തിന് വഴങ്ങും. അതിന്റെ വീഡിയോ രഹസ്യമായി ചിത്രീകരിക്കുക. പിന്നീട് ഇതേ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോടികള്‍ സമ്പാദിക്കുക. ഹണി ട്രാപ്പ് കേസില്‍ അറസ്റ്റിലായ അര്‍ച്ചനയെന്ന 26കാരിയുടെ ജീവിത കഥയ്ക്ക് മുന്നില്‍ ഏതൊരു ക്രൈം ത്രില്ലറും വഴി മാറി നില്‍ക്കും. പാവപ്പെട്ട കുടുംബത്തില്‍പെട്ട അര്‍ച്ചന നാഗ് എന്ന യുവതി നയിച്ചത് അത്യാഡംബര ജീവിതം. ഒടുവില്‍ ഒരു ബ്ലാക്‌മെയിലിങ് പരാജയപ്പെട്ട് പരാതിയായപ്പോള്‍ ഞെട്ടാത്തവരില്ല എന്ന സ്ഥിതിയിലായി. അറിയപ്പെടുന്ന രാഷ്ട്രീയക്കാര്‍ ബിസിനസ്സുകാര്‍ വമ്പന്‍ കോടീശ്വരന്മാര്‍ എന്നിങ്ങനെ സമൂഹത്തില്‍ ഉയര്‍ന്ന പദവി വഹിക്കുന്ന പലരും കെണിയില്‍ പെട്ട വാര്‍ത്ത ഒഡീഷ രാഷ്ട്രീയത്തേയും പിടിച്ചുകുലുക്കുന്നു.

ഒഡീഷയിലെ കാലാഹന്ദി ജില്ലയിലെ പട്ടിണിയും പരിവട്ടവും നിറഞ്ഞ കുടുംബത്തിലെ മൂത്തമകളായി ജനിച്ച അര്‍ച്ചന നാഗ് സംസ്ഥാന തലസ്ഥാനത്തെ കൊട്ടാര സമാനമായ വീട്ടിലാണ് താമസിക്കുന്നത്. മുറ്റം നിറയെ അത്യാഡംബര കാറുകള്‍. ഇറക്കുമതി ചെയ്ത വസ്തുക്കള്‍ കൊണ്ട് അലങ്കരിക്കാത്ത ഒരു ഭാഗവുമില്ല താമസിക്കുന്ന വീട്ടില്‍. വീട്ടില്‍ നാല് മുന്തിയ ഇനം നായക്കുട്ടികളും സ്വന്തമായി ഒരു വെള്ളക്കുതിരയും വരെയുണ്ട് അര്‍ച്ചനയുടെ സമ്പാദ്യത്തില്‍.കഴിഞ്ഞയാഴ്ച അറസ്റ്റിലായ അര്‍ച്ചനയുടെ ജീവിത കഥ ചലച്ചിത്രമാക്കാനൊരുങ്ങുകയാണ് സംസ്ഥാനത്തെ ഒരു പ്രമുഖ ചലച്ചിത്ര നിര്‍മാതാവ്. താനുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് കോടികള്‍ സമ്പാദിക്കുന്നതിന്‌ അര്‍ച്ചന ഉപയോഗിച്ചിരുന്നത്‌. തന്റെ അമ്മ ജോലി ചെയ്തിരുന്ന കാലാഹന്ദിയിലെ കസിംഗ പട്ടണത്തിലായിരുന്നു അര്‍ച്ചന 2015 വരെ താമസിച്ചിരുന്നത്. ഇതേ വര്‍ഷം അവര്‍ തലസ്ഥാനമായ ഭുവനേശ്വറിലെത്തിയതാണ് ജീവിതത്തെ മാറ്റിമറിച്ചത്.

ഒരു സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അര്‍ച്ചന പിന്നീട് ഒരു ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരിയായി. 2018ല്‍ ജഗബന്ധു ചന്ദ് എന്നയാളെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുമ്പോള്‍ തന്നെ അര്‍ച്ചനയുടെ നേതൃത്വത്തില്‍ ഒരു സെക്‌സ് റാക്കറ്റും പ്രവര്‍ത്തിച്ചിരുന്നു. ഒരു യൂസ്ഡ് കാര്‍ ഷോറൂം നടത്തിയിരുന്ന ഭര്‍ത്താവിന്റെ ഉന്നത ബന്ധങ്ങളാണ് ഹണി ട്രാപ്പിലേക്കുള്ള വാതില്‍ അര്‍ച്ചനയ്ക്ക് മുന്നില്‍ തുറന്നത്.

അര്‍ച്ചനയും ഭര്‍ത്താവുമൊത്തുള്ള നിരവധി എംഎല്‍എമാര്‍, രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര താരങ്ങള്‍ എന്നിവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. മറ്റ് സ്ത്രീകളുമൊത്തുള്ള ചിത്രം കാണിച്ച് ഒരു ബിസിനസുകാരനെ ബ്ലാക്‌മെയില്‍ ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. നിരവധി സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രം പ്രചരിപ്പിക്കാതിരിക്കാന്‍ മൂന്ന് കോടി രൂപയാണ് അര്‍ച്ചന ആവശ്യപ്പെട്ടത്. എന്നാല്‍ തുക നല്‍കാന്‍ തയ്യാറാകാത്ത വ്യവസായി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തന്നെ സെക്‌സ് റാക്കറ്റിന്റെ ഭാഗമാക്കിയെന്ന് കാണിച്ച് ഒരു യുവതി നല്‍കിയ പരാതിയിലാണ് അര്‍ച്ചന ഒക്ടോബര്‍ ആറിന് പോലീസ് കസ്റ്റഡിയിലായത്. അര്‍ച്ചനയെ അറസ്റ്റ് ചെയ്ത പോലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തോട്‌ ഇവരുടെ എല്ലാ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണമെന്ന് അവശ്യപ്പെട്ടുകഴിഞ്ഞു. 2018 മുതല്‍ 2022 വരെയുള്ള കാലയളവില്‍ 30 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചിട്ടുണ്ട് അര്‍ച്ചനയും ഭര്‍ത്താവുമെന്നാണ് പോലീസ് പറയുന്നത്.

ഇതുവരെ രണ്ട് പരാതികളാണ് അര്‍ച്ചനയ്‌ക്കെതിരെ ലഭിച്ചിട്ടുള്ളത്. കൂടുതല്‍ പേര്‍ പരാതി നല്‍കിയാല്‍ എല്ലാ കേസുകളും അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്. അര്‍ച്ചനയുടേയും ഭര്‍ത്താവിന്റേയും എല്ലാ ബാങ്ക് ഇടപാടുകളും അന്വേഷിച്ച് വരികയാണെന്നും പോലീസ് പറയുന്നു. സെക്‌സ്, പണം, ചതി എന്നിവ നിറഞ്ഞ് നില്‍ക്കുന്ന യുവതിയുടെ ജീവിതത്തില്‍ രാഷ്ട്രീയ ഇടപെടലുകളുമുണ്ടെന്ന അനുമാനത്തിലാണ് പോലീസ്. ഭരണകക്ഷിയായ ബിജു ജനതാദള്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധമാണ് യുവതിക്കുള്ളതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കോണ്‍ഗ്രസും ബിജെപിയും ഉന്നയിക്കുന്നത് വെറും രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നാണ് ബി.ജെ.ഡി നേതൃത്വത്തിന്റെ പ്രതികരണം. കഴമ്പില്ലാത്ത ആരോപണങ്ങളുന്നയിക്കാതെ തങ്ങളുടെ പാര്‍ട്ടിക്കോ, നേതൃത്വത്തിനോ ഏതെങ്കിലും നേതാക്കള്‍ക്കോ വിഷയത്തില്‍ ബന്ധമുണ്ടെന്ന തെളിവ് കാണിക്കാനാണ് അവര്‍ വെല്ലുവിളിക്കുന്നത്.

അര്‍ച്ചനയുടെ ഓപ്പറേഷന്‍ രീതി

യൂസ്ഡ് കാര്‍ ഷോറൂം നടത്തിയിരുന്ന ഭര്‍ത്താവിന് നിരവധി ഉന്നതരുമായി ബന്ധമുണ്ടായിരുന്നു. ഇവരുമായി അര്‍ച്ചനയും അടുപ്പം സ്ഥാപിച്ചിരുന്നു. പിന്നീട് സൗഹൃദം പ്രണയനാടകമായി മാറും. ഇതിന് പിന്നാലെ വീട്ടിലേക്ക് ക്ഷണിക്കും. ഇവിടെ വെച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഇരകള്‍ പോലുമറിയാതെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്യും. ഇതേ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പിന്നീട് ഭീഷണിയിലേക്ക് സ്വരം മാറ്റുക. മാനം നഷ്ടമാകുമെന്ന് ഭയന്ന് പലരും അര്‍ച്ചനയും ഭര്‍ത്താവും ആവശ്യപ്പെടുന്ന തുക നല്‍കി തടിയൂരും. നിരവധി ആളുകളെ ഇത്തരത്തില്‍ കുടുക്കിയാണ് സമ്പാദ്യം കുമിഞ്ഞ് കൂടിയതും. കൂടുതല്‍ പണം ലഭിക്കുന്തോറും കുറ്റകൃത്യം ചെയ്യാനുള്ള പ്രചോദനമായി മാറുകയായിരുന്നു അര്‍ച്ചനയ്ക്കും ഭര്‍ത്താവിനുമത്.

ദാരിദ്ര്യത്തില്‍ നിന്നും അതിസമ്പന്നതയിലേക്ക്

അര്‍ച്ചനയും ഭര്‍ത്താവും ദാരിദ്ര്യ രേഖയ്ക്കും താഴെയുള്ള കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഭര്‍ത്താവിന്റെ കുടുംബം ഇപ്പോഴും ഓലമേഞ്ഞ ഒരു വീട്ടിലാണ് താമസമെന്ന് നാട്ടുകാര്‍ പറയുന്നു. അര്‍ച്ചനയും ഭര്‍ത്താവും കൊട്ടാര സമാനമായ മാളികയില്‍ താമസിക്കുമ്പോഴാണിത്. വര്‍ഷങ്ങളായി ജന്മനാട്ടിലേക്ക് ഇരുവരും എത്തിയിട്ടില്ല. ഇരുവരും അതിസമ്പന്നതിയിലാണ് ജീവിക്കുന്നതെന്ന വിവരം അതിശയത്തോടെയാണ് നാട്ടുകാര്‍ നോക്കിക്കാണുന്നതും.

Content Highlights: archana nag, sex blackmailer, crime, arrest


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented