മധ്യപ്രദേശില്‍ ഏഴുവയസ്സുകാരിയെ കുത്തിക്കൊന്നു, പീഡനമെന്നും സംശയം; പ്രതിയുടെ വീട് തകര്‍ത്തു


ഏതാനുംനിമിഷങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയുടെ ശബ്ദമൊന്നും കേള്‍ക്കാതായി. തൊട്ടുപിന്നാലെ പ്രതിയായ യുവാവ് കൈയില്‍ കത്തിയുമായി വാതില്‍തുറന്ന് പുറത്തുവരികയായിരുന്നു. ഇയാളുടെ ദേഹത്താകെ ചോര പുരണ്ടനിലയിലായിരുന്നു. 

പ്രതീകാത്മക ചിത്രം | PTI

ഇന്ദോര്‍: മധ്യപ്രദേശിലെ ഇന്ദോറില്‍ ഏഴുവയസ്സുകാരിയെ യുവാവ് കുത്തിക്കൊന്നു. ഇന്ദോര്‍ സ്വദേശിയായ 28-കാരനാണ് സമീപവാസിയായ പെണ്‍കുട്ടിയെ വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ 28-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെയും നാട്ടുകാരുടെയും സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനായി വിശദമായ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാവിലെയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഏഴുവയസ്സുകാരിയെ സമീപവാസിയായ 28-കാരന്‍ സ്വന്തം വീട്ടിലേക്ക് തട്ടിക്കൊണ്ടുപോയത്. യുവാവിന്റെ വീട്ടില്‍നിന്ന് കുട്ടിയുടെ നിലവിളി കേട്ടതോടെയാണ് അയല്‍ക്കാര്‍ വിവരമറിയുന്നത്. തുടര്‍ന്ന് വീടിനകത്ത് കയറാന്‍ ശ്രമിച്ചെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയിട്ടതിനാല്‍ ഇതിന് സാധിച്ചില്ല. ഇതോടെ വാതില്‍ ചവിട്ടിത്തുറക്കാനായിരുന്നു അയല്‍ക്കാരുടെ ശ്രമം. എന്നാല്‍ ഏതാനുംനിമിഷങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയുടെ ശബ്ദമൊന്നും കേള്‍ക്കാതായി. തൊട്ടുപിന്നാലെ പ്രതിയായ യുവാവ് കൈയില്‍ കത്തിയുമായി വാതില്‍തുറന്ന് പുറത്തുവരികയായിരുന്നു. ഇയാളുടെ ദേഹത്താകെ ചോര പുരണ്ടനിലയിലായിരുന്നു.പ്രതി വീട്ടില്‍നിന്ന് പുറത്തിറങ്ങിയതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി. വീടിനകത്ത് കയറി പെണ്‍കുട്ടിയെ കണ്ടെത്തി. ചോരയില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയ കുട്ടിയെ സ്‌കൂട്ടറില്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ നാട്ടുകാര്‍ പ്രതിയെ കൈകാര്യം ചെയ്യുകയും പിന്നീട് പോലീസിന് കൈമാറുകയുമായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ മൂന്നതവണ കുത്തേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ചില സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇത് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

പോസ്റ്റ്‌മോര്‍ട്ടത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് എത്തിയത് സംഘര്‍ഷത്തിന് കാരണമായി. സ്‌റ്റേഷനിലെത്തിയ നാട്ടുകാര്‍ ലോക്കപ്പിലുള്ള പ്രതിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു. പോലീസ് സ്‌റ്റേഷന് നേരേ കല്ലെറിയുകയും ഇന്ദോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കാര്‍ തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ബലംപ്രയോഗിച്ചാണ് നാട്ടുകാരെ പിരിച്ചുവിട്ടത്.

അതിനിടെ, പ്രതിയായ യുവാവിന്റെ വീട് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി. അനധികൃതമായാണ് വീട് നിര്‍മിച്ചിരുന്നതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം. അതേസമയം, പ്രതിയായ യുവാവിന് മാനസികപ്രശ്‌നങ്ങളുണ്ടെന്നാണ് ഇയാളുടെ ബന്ധുക്കളുടെ പ്രതികരണം. എന്നാല്‍ നാട്ടുകാര്‍ ഈ വാദം അംഗീകരിക്കുന്നില്ല. അറസ്റ്റിലായ 28-കാരന്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നയാളാണെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു.


Content Highlights: seven year old girl stabbed to death in indore madhya pradesh police suspects rape


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented