ഏഴുവയസ്സുകാരിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ബലാത്സംഗം ചെയ്ത് കൊന്നത് 18-കാരന്‍; കൊടുംക്രൂരത


അന്വേഷണത്തിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതില്‍നിന്നാണ് പ്രതി പവന്‍ പെണ്‍കുട്ടിയുമായി സംസാരിച്ചുനില്‍ക്കുന്ന ദൃശ്യം കണ്ടെത്തിയത്.

Photo: Twitter.com/ANI

ന്യൂഡല്‍ഹി: ഹരിയാണയില്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു. കൈതാല്‍ ജില്ലയില്‍ താമസിക്കുന്ന പെണ്‍കുട്ടിയെയാണ് സമീപവാസി അതിക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിയായ പവന്‍(18) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകിട്ടോടെയാണ് പ്രതി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാനായാണ് പെണ്‍കുട്ടി വീട്ടില്‍നിന്ന് പുറത്തുപോയത്. എന്നാല്‍ ഏറെനേരമായിട്ടും തിരികെവന്നില്ല. ഇതോടെ വീട്ടുകാരും സമീപവാസികളും തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. പോലീസിനെയും വിവരമറിയിച്ചു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വനത്തിന് സമീപത്തുനിന്ന് ഞായറാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം പാതി കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. ഇതില്‍നിന്നാണ് പ്രതി പവന്‍ പെണ്‍കുട്ടിയുമായി സംസാരിച്ചുനില്‍ക്കുന്ന ദൃശ്യം കണ്ടെത്തിയത്. ഇതോടെ പവനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും പ്രതി കുറ്റംസമ്മതിക്കുകയുമായിരുന്നു.

കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്.പി. മഖ്‌സൂദ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു.സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് പ്രതി സമ്മതിച്ചു. പെണ്‍കുട്ടിയുടെ സമീപവാസിയാണ് പ്രതിയെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും എസ്.പി. പറഞ്ഞു.

പെണ്‍കുട്ടി കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തറിഞ്ഞതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ജനങ്ങള്‍ സംയമനം പാലിക്കണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹം വിശദ പരിശോധനയ്ക്കായി ഫൊറന്‍സിക് ലാബിലേക്ക് അയക്കുമെന്നും ഡി.എസ്.പി. സജ്ജന്‍കുമാര്‍ അറിയിച്ചു.

Content Highlights: seven year old girl raped and killed in haryana her burnt body found from forest premises


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented