പ്രഷോബ്, രാമു, ഈശ്വരൻ,നിസാമുദ്ദീൻ,മുഹമ്മദ് അഷ്റഫ്,ഹംസ,സുലൈമാൻ കുഞ്ഞ്
പെരിന്തല്‍മണ്ണ: ഇരുതലമൂരി പാമ്പുമായി തട്ടിപ്പുനടത്തുന്ന സംഘത്തിലെ ഏഴുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയിലായി. വെള്ളിയാഴ്ച പെരിന്തല്‍മണ്ണയില്‍ വില്പനയ്ക്കായെത്തിച്ചപ്പോഴാണ് മാനത്തുമംഗലത്തുനിന്ന് ഏജന്റുമാരുള്‍പ്പെടെയുള്ള സംഘം പോലീസ് പിടിയിലായത്. കോടികള്‍ വിലപറഞ്ഞുറപ്പിച്ചാണ് ഇതിനെ കൊണ്ടുവന്നതെന്നാണ് കരുതുന്നത്.
പറവൂര്‍ വടക്കുംപുറം കള്ളംപറമ്പില്‍ പ്രഷോബ് (36), തമിഴ്നാട് തിരുപ്പൂര്‍ ആണ്ടിപ്പാളയം സ്വദേശികളായ രാമു (42), ഈശ്വരന്‍ (52), വയനാട് വേങ്ങപ്പള്ളി സ്വദേശി കൊമ്പന്‍ വീട്ടില്‍ നിസാമുദ്ദീന്‍ (40), പെരിന്തല്‍മണ്ണ തൂത സ്വദേശിയും വളാഞ്ചേരി നഗരസഭയില്‍ താത്കാലിക ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുമായ കാട്ടുകണ്ടത്തില്‍ മുഹമ്മദ് അഷ്റഫ് (44), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി പനക്കുന്നില്‍ ഹംസ (53), കൊല്ലം തേവലക്കര സ്വദേശി പാലക്കല്‍ വീട്ടില്‍ സുലൈമാന്‍ കുഞ്ഞ് (50) എന്നിവരാണു പിടിയിലായത്. പെരിന്തല്‍മണ്ണ എസ്.ഐ. ഷിജോ സി. തങ്കച്ചനും സംഘവുമാണ് ഇവരെ പിടികൂടിയത്.
ഇരുതലമൂരി, വെള്ളിമൂങ്ങ എന്നിവ കൈവശംവെച്ച് കോടികളുടെ തട്ടിപ്പുനടത്തുന്ന സംഘം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായി ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന് രഹസ്യംവിവരം ലഭിച്ചിരുന്നു.തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, ഇന്‍സ്‌പെക്ടര്‍ പ്രേംജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തെക്കുറിച്ചും ഏജന്റുമാരെക്കുറിച്ചും സൂചന ലഭിച്ചത്.
കൂടുതല്‍ അന്വേഷണത്തിലാണ് മാനത്തുമംഗലം ജങ്ഷനു സമീപം ബാഗില്‍ ഒളിപ്പിച്ച നാലു കിലോയോളം തൂക്കമുള്ള ഇരുതലമൂരിയുമായി സംഘം പിടിയിലായത്. പ്രഷോബ്, നിസാമുദ്ദീന്‍ എന്നിവരാണ് തമിഴ്നാട്ടിലെ രാമു, ഈശ്വരന്‍ എന്നിവര്‍ മുഖേന നാലരലക്ഷം രൂപ കൊടുത്ത് ആന്ധ്രയില്‍നിന്ന് ഇരുതലമൂരിയെ എത്തിച്ചത്.
പ്രതികളെയും പാമ്പിനെയും തുടരന്വേഷണത്തിനായി കരുവാരക്കുണ്ട് വനംവകുപ്പ് അധികൃതര്‍ക്കു കൈമാറി. സംഘത്തിലെ മറ്റു ഇടനിലക്കാരെക്കുറിച്ച് സൂചന ലഭിച്ചതായും വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്നും ഡിവൈ.എസ്.പി. അറിയിച്ചു.
എ.എസ്.ഐ. അബ്ദുള്‍സലാം, സീനിയര്‍ സി.പി.ഒ. ബാലചന്ദ്രന്‍, സി.പി.ഒ. മാരായ മിഥുന്‍, സുരേഷ്, ഉല്ലാസ്, ജില്ലാ ആന്റി നര്‍ക്കോട്ടിക് സ്‌ക്വാഡ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
Content Highlights: seven arrested with two headed snake in perinthalmanna


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..