ആരോഗ്യപ്രവർത്തകയെ ബലമായി ചുംബിക്കുന്ന സീരിയൽ കിസ്സർ | Photo: twitter/ UtkarshSingh_
ബിഹാറില്‍ 'സീരിയല്‍ കിസ്സര്‍' ആരോഗ്യപ്രവര്‍ത്തകയെ ബലമായി ചുംബിക്കുന്ന വീഡിയോ പുറത്ത്. ജാമുയി ജില്ലയില്‍ മാര്‍ച്ച് പത്തിനാണ് സംഭവം നടന്നത്. ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെ ആശുപത്രി മതില്‍ ചാടിക്കടന്ന് എത്തിയ ഇയാള്‍ ബലം പ്രയോഗിച്ച് ചുംബിക്കുകയായിരുന്നു. സദര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് ദാരുണമായ അനുഭവമുണ്ടായത്.
ഇരയായ യുവതി ജാമുയി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുവവ് സംഭവസ്ഥലത്തുനിന്ന് അപ്പോൾത്തന്നെ രക്ഷപ്പെട്ടു. 'അയാള്‍ എന്തിനാണ് ആശുപത്രി വളപ്പില്‍ വന്നതെന്ന് എനിക്ക് അറിയില്ല. എനിക്ക് അയാളെ അറിയില്ല. ഞാന്‍ എന്തു ചെയ്തിട്ടാണ് എന്നോട് ഇങ്ങനെ പെരുമാറിയത്? ഞാന്‍ എതിര്‍ക്കാന്‍ നോക്കി. ആശുപത്രിയിലെ സ്റ്റാഫിനെ വിളിച്ചു. പക്ഷേ, അപ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടിരുന്നു. ആശുപത്രിയുടെ മതിലുകള്‍ ഉയരമില്ലാത്തതാണ്. അവിടെ മുള്ളുവേലി കെട്ടി ആശുപത്രിയിലെത്തുന്ന സ്ത്രീകളെ സംരക്ഷിക്കണമെന്ന് അധികാരികളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.'- ആജ് തക് ചാനലിന് നല്‍കിയ പ്രസ്താവനയില്‍ യുവതി പറയുന്നു.
ഇത്തരം സംഭവം മുമ്പും ബിഹാറില്‍ ഉണ്ടായിട്ടുണ്ട്. ഒളിഞ്ഞിരിക്കുന്ന അജ്ഞാതന്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളെ നിമിഷനേരത്തിനുള്ളില്‍ ചുംബിച്ച് ഓടിപ്പോകുകയാണ് പതിവ്. നിരവധി പേര്‍ പോലീസില്‍ പരാതി നല്‍കി. എന്നിട്ടും അജ്ഞാതനെ പിടികൂട്ടാനായിട്ടില്ല.
Content Highlights: serial kisser on the prowl in bihar shocking video of forcibly kissing health worker
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..