മഠാധിപതിയുടെ ആത്മഹത്യ: നാലുപേർ കസ്റ്റഡിയിൽ


മഠാധിപതിയുൾപ്പെട്ട വീഡിയോ ദൃശ്യം പുറത്ത്

ബസവലിംഗ സ്വാമി

ബെംഗളൂരു : കർണാടക രാമനഗരയിലെ ലിംഗായത്ത് മഠമായ മാഗഡി കഞ്ചുഗൽബംഡേ മഠത്തിന്റെ മഠാധിപതി ബസവലിംഗ സ്വാമി (44) ജീവനൊടുക്കിയ കേസിൽ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരുന്നതായി പോലീസ് അറിയിച്ചു. ഇതിൽ ഒരാൾ ബസവലിംഗ സ്വാമിയുടെ ഡ്രൈവറാണ്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

അതിനിടെ, ബസവലിംഗ സ്വാമി ഒരു സ്ത്രീയുമായി നടത്തിയ വീഡിയോ കോളുകളുടെ ദൃശ്യം വ്യാഴാഴ്ച പുറത്തുവന്നു. ബസവലിംഗ സ്വാമിയെ ഹണിട്രാപ്പിൽപ്പെടുത്തിയ വീഡിയോ കോളുകളാണിവയെന്ന് കരുതുന്നു. സ്ത്രീയുമായി സ്വാമി നടത്തിയ വീഡിയോ കോളുകൾ റെക്കോഡ് ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് അദ്ദേഹം ജീവനൊടുക്കുന്നതിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സ്വാമി എഴുതിയ ആത്മഹത്യക്കുറിപ്പിൽ ഇക്കാര്യത്തെപ്പറ്റി സൂചനയുണ്ട്. സ്വാമിയുൾപ്പെട്ട നാല് വീഡിയോകൾ പ്രചരിപ്പിക്കുമെന്ന് സ്ത്രീയും മറ്റു ചിലരും ചേർന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തന്നെ ചിലർ ദ്രോഹിച്ചതായും സ്വാമി കുറിപ്പിൽ വിവരിച്ചിട്ടുണ്ട്. മഠാധിപതി സ്ഥാനത്തുനിന്ന് നീക്കാനാണ് ഇവർ ഇത് ചെയ്തതെന്നും പറയുന്നു. തിങ്കളാഴ്ച രാവിലെയാണ് മഠത്തിലെ മുറിയിൽ ബസവലിംഗ സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.



Content Highlights: seers suicide four taken into custody


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented