വാക്കുതര്‍ക്കം; കുട്ടിയെ അടക്കം അയല്‍വീട്ടിലുള്ള അഞ്ചുപേരെ വെടിവെച്ച് കൊന്നു


1 min read
Read later
Print
Share

വെടിവെപ്പുണ്ടായ സ്ഥലത്ത് അധികാരികൾ പരിശോധന നടത്തുന്നു | Photo: AP

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും വെടിവെപ്പ്. ടെക്സസിലെ ഒരു വീട്ടില്‍ കയറി അയല്‍വാസി നടത്തിയ വെടിവെയ്പ്പില്‍ ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

പ്രതിക്കുവേണ്ടി അന്വേഷണം ആരംഭിച്ചതായി ടെക്സസ് പോലീസ് അറിയിച്ചു. മെക്‌സിക്കന്‍ സ്വദേശിയായ ഫ്രാന്‍സിസ്‌കോ ഒറോപെസ് ആണ് പ്രതി. വെടിവെയ്പ്പിന് ശേഷം സമീപത്തെ കാട്ടില്‍ ഒളിച്ച ഇയാള്‍ക്കായി ഡ്രോണുകളും പോലീസ് നായകളേയും ഉപയോഗിച്ച് പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.

പ്രതിയും വീട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു.മദ്യപിച്ചെത്തിയ ഫ്രാന്‍സിസ്‌കോ ഒറോപെസ് വെടിവെച്ച് പരിശീലനം നടത്തിയതിനെ തുടര്‍ന്ന് ഇവിടെ കുട്ടികള്‍ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്ഥലത്ത് എന്തും ചെയ്യുമെന്ന് പ്രതി വെല്ലുവിളിച്ചു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ വീട്ടിലുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഹോണ്ടുറാസ് സ്വദേശികളാണ് കൊല്ലപ്പെട്ട വ്യക്തികള്‍.

എല്ലാവരുടെയും തലയ്ക്കാണ് വെടിയേറ്റത്. രണ്ട് സ്ത്രീകളുടെ മൃതദേഹം രക്ഷപ്പെട്ട കുട്ടികളുടെ മുകളിലായാണ് കണ്ടെത്തിയത്. കുട്ടികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റതെന്നാണ് പോലീസ് വിലയിരുത്തല്‍.

Content Highlights: Search under way for Texas gunman after 5 killed

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
girl

1 min

എ.ഐ ഉപയോഗിച്ച് വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; 14-കാരന്‍ പിടിയില്‍

Sep 29, 2023


arrest

1 min

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

Sep 29, 2023


murder

1 min

ബൈക്ക് അടിച്ചുതകര്‍ത്തതിനെച്ചൊല്ലി തര്‍ക്കം; ആലുവയില്‍ അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്‍ മരിച്ചു 

Sep 29, 2023


Most Commented