കൊടൈക്കനാലിൽ കാണാതായ ഈരാറ്റുപേട്ട സ്വദേശികളെ കണ്ടെത്തിയപ്പോൾ
കോട്ടയം: ഈരാറ്റുപേട്ട തേവരുപാറയില്‍ നിന്നും കോടൈക്കനിലേക്ക് വിനോദയാത്രക്ക് പോയ അഞ്ചംഗ സംഘത്തിലെ കാണാതായ രണ്ടുപേരെ കണ്ടെത്തി. ഈരാറ്റുപേട്ട തേവരുപാറയില്‍ പള്ളിപ്പാറയില്‍ അല്‍ത്താഫ് (24), മുല്ലൂപ്പാറ ബഷീറിന്റെ മകന് ഹാഫിസ് (23) എന്നിവരെയാണ് കോടൈക്കനിലെ പൂണ്ടി വനത്തിലാണ് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
ഉള്‍വനത്തില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ ഈരാറ്റുപേട്ട എസ്.ഐ. വി.വി. വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരേയും കണ്ടെത്തിയത്.
പുതുവര്‍ഷത്തലേന്ന് യാത്രപോയ സംഘത്തില്‍പ്പെട്ടവരായിരുന്നു ഇവര്‍. അഞ്ചംഗസംഘം കൊടൈക്കനാലിലെ പൂണ്ടിയില്‍ ഹോം സ്റ്റേയില്‍ രണ്ടു മുറികളെടുത്തിരുന്നു. ഇതില്‍ ഒരേ മുറിയിലായിരുന്നു അല്‍ത്താഫും ഹാഫിസും. പൂണ്ടി വനത്തിനുള്ളിലേക്ക് ട്രക്കിങ്ങിന് പോയ സംഘത്തില്‍ രണ്ടുപേരെ കാണാതായി എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്.
രണ്ടുദിവസമായി ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടര്‍ന്നുവരികയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ കൊടൈക്കനാല്‍ പോലീസാണ് ആദ്യം തിരച്ചില്‍ നടത്തിയത്. പിന്നീട് ഇവിടെയെത്തിയ ഈരാറ്റുപേട്ട പോലീസിന്റെ തിരച്ചിലിലാണ് ഇരുവരേയും കണ്ടെത്തിയത്. ഈരാറ്റുപേട്ടയില്‍ നിന്നുള്ള സാമൂഹികസംഘടനയായ നന്മക്കൂട്ടം എന്ന തിരച്ചില്‍ സംഘവും പോലീസിനൊപ്പമുണ്ടായിരുന്നു.
പൂണ്ടി വനത്തിലെ ആനകളുള്‍പ്പെടെ വന്യജീവികള്‍ ഉള്ള 25 കിലോമീറ്റര്‍ അകലയുള്ള കത്രികവ എന്ന പ്രദേശത്ത് വെച്ചാണ് വിറക് വെട്ടാന്‍ പോയ രണ്ട് തൊഴിലാളികളാണ് പുലര്‍ച്ചെ നാല് മണിയോടെ ഇവരെ കണ്ടെത്തിയത്.
Content Highlights: Search for two missing residents of Erattupetta in Kodaikanal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..