Screengrab: Mathrubhumi News
കാസര്‍കോട്: സ്കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തിയ സ്കൂള്‍ വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു. കാസര്‍കോട് ഉദുമ സ്വദേശിക്കെതിരെയാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. സ്കൂട്ടറും പിടിച്ചെടുത്തിട്ടുണ്ട്.
സ്കൂള്‍ വിദ്യാര്‍ഥി സ്കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തി റോഡിലൂടെ പോകുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
കാല്‍നട യാത്രക്കാര്‍ക്കും റോഡിലെ മറ്റുവാഹനങ്ങള്‍ക്കും അപകടഭീഷണിയുണ്ടാക്കിയാണ് വിദ്യാര്‍ഥികള്‍ സ്കൂട്ടറില്‍ സഞ്ചരിച്ചിരുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ അമിതവേഗത്തിലായിരുന്നു യാത്ര. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റൊരു വാഹനത്തിലുണ്ടായിരുന്നവരാണ് ഇത് മൊബൈലില്‍ പകര്‍ത്തിയത്. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തിയത്.
മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ സ്കൂട്ടര്‍ ഓടിച്ചിരുന്ന വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. വിദ്യാര്‍ഥിക്ക് ലൈസന്‍സ് ഇല്ലെന്നും വ്യക്തമായി. തുടര്‍ന്ന് സ്കൂട്ടര്‍ പിടിച്ചെടുക്കുകയും കേസെടുക്കുകയുമായിരുന്നു.
Content Highlights: scooter racing mvd registered case against school student in kasargod
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..