പരാതിക്കാരില്‍ പൂര്‍വവിദ്യാര്‍ഥികളും; കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍


സ്വകാര്യ സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ് ജോസഫ്കുട്ടി. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ആദ്യം ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്.

Screengrab: Mathrubhumi News

കൊല്ലം: പോക്‌സോ കേസില്‍ സ്‌കൂള്‍ അധ്യാപകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈസ്റ്റ് കല്ലടയിലെ ജോസഫുകുട്ടിയെയാണ് പോലീസ് പിടികൂടിയത്. പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതിയിലാണ് നടപടി. അതിനിടെ, അധ്യാപകനെതിരേ പൂര്‍വവിദ്യാര്‍ഥികളുടേത് ഉള്‍പ്പെടെ മൂന്ന് പരാതികള്‍ കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. അധ്യാപകന്‍ മോശമായി പെരുമാറിയെന്നാണ് പരാതിയിലെ ആരോപണം.

സ്വകാര്യ സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകനാണ് ജോസഫ്കുട്ടി. സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് ആദ്യം ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ഈ വിവരം ചൈല്‍ഡ് ലൈനിനെ അറിയിച്ചു. ചൈല്‍ഡ് ലൈനിന്റെ പരാതിയിലാണ് പോലീസ് അധ്യാപകനെ കസ്റ്റഡിയിലെടുത്തത്. ഇതിനുപിന്നാലെയാണ് പൂര്‍വവിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ കൂടി അധ്യാപകനെതിരേ പരാതിയുമായി രംഗത്തെത്തിയത്. ഇവരോടെല്ലം അധ്യാപകന്‍ മോശമായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.



ആകെ നാലുപരാതികളാണ് ഇതുവരെ പോലീസിന് ലഭിച്ചത്. ഇതില്‍ പരാതിക്കാരുടെ മൊഴി വിശദമായി രേഖപ്പെടുത്തും. പരാതിക്കാരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ പോക്‌സോ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുമെന്ന് ഈസ്റ്റ് കല്ലട പോലീസ് പറഞ്ഞു.

Content Highlights: school teacher in police custody pocso case kollam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented